ഈ കഴിഞ്ഞ ദിവസമായിരുന്നു നടൻ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം. വിവാഹത്തിന് മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. സുരേഷ് ഗോപി, ദിലീപ്, മോഹൻലാൽ എന്നിവർ വിവാഹ ദിനത്തിൽ പങ്കെടുത്തപ്പോൾ മമ്മൂട്ടി റിസെപ്ഷനിലും പങ്കെടുക്കുക ഉണ്ടായി. ഇതിൽ ദിലീപും സുരേഷ് ഗോപിയും കല്യാണദിവസം മുഴുവനും ഉണ്ടായിരുന്നു. ചേട്ടനും അനിയനുമായി ജയറാമിന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു.
സുരേഷ് ഗോപിയും ദിലീപും കുടുംബസമേതമാണ് വിവാഹത്തിന് പങ്കെടുത്തത്. ദിലീപ് ഭാര്യ കാവ്യാ മാധവൻ, ആദ്യ മകൾ മീനാക്ഷി, ഇളയമകൾ മഹാലക്ഷ്മി എന്നിവർ ഒരുമിച്ച് വിവാഹത്തിൽ തിളങ്ങിയപ്പോൾ സുരേഷ് ഗോപി ഭാര്യ രാധികയ്ക്ക് ഒപ്പമാണ് എത്തിയത്. റിസെപ്ഷനിൽ മക്കളായ ഗോകുലിനും ഈ വർഷം വിവാഹിതയായ മകൾ ഭാഗ്യയ്ക്കും ഭർത്താവ് ജഗതും ഭാര്യ രാധികയ്ക്കും ഒപ്പമാണ് എത്തിയത്.
ഇപ്പോഴിതാ കാവ്യാ മാധവൻ തന്റെ മകൾ മഹാലക്ഷ്മിയെ കൊഞ്ചികുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. “സുരേഷേട്ടനെ മാമ്മാട്ടി ആദ്യമായി കണ്ടു. അത് പോലെ തന്നെ ഇരുവരും തമ്മിൽ ക്ലിക്ക് ആയി. എൻ്റെ പ്രിയപ്പെട്ടവർ അവളുടെ പ്രിയപ്പെട്ടവരായി മാറുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നില്ല.. മാമ്മാട്ടിയുടെ പട്ടുപാവാട ലക്ഷ്യയിൽ നിന്നാണ്..”, കാവ്യാ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചു.
സുരേഷ് ഗോപിയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച പോസ്റ്റാണ് കാവ്യാ ആദ്യമായി സോഷ്യൽ മീഡിയയിൽ കമന്റ് ബോക്സ് ഓൺ ആക്കി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്രയും നാൾ കാവ്യയുടെ പോസ്റ്റിന് താഴെ ആർക്കും കമന്റ് ചെയ്യാൻ പറ്റില്ലായിരുന്നു. നെഗറ്റീവ് കമന്റുകൾ വരുമെന്ന് കരുതിയാണ് കാവ്യാ അത് ഓഫാക്കിയത്. സിനിമയിലേക്ക് ഒന്ന് തിരിച്ചുവന്നൂടെ എന്ന് പലരും പോസ്റ്റിന് താഴെ കാവ്യയോട് ചോദിക്കുന്നുമുണ്ട്. ധൈര്യമായി കമന്റ് ബോക്സ് ഓൺ ആക്കിക്കോ ചേച്ചി നിങ്ങളെ സ്നേഹിക്കുന്നവർ ഒരുപാടുണ്ടെന്നും ഒരു ആരാധികയുടെ കമന്റ് വന്നിരുന്നു.