‘ചിങ്ങ മാസത്തിൽ പുതിയ തുടക്കം! സെറ്റ് സാരിയിൽ തിളങ്ങി നടി കാവ്യാ മാധവൻ..’ – ഫോട്ടോസ് വൈറൽ

പൂക്കാലം വരവായി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് ചലച്ചിത്ര ലോകത്തേക്ക് എത്തിയ താരമാണ് നടി കാവ്യാ മാധവൻ. എട്ട് വർഷത്തോളം സിനിമയിൽ കാവ്യാ ബാലതാരമായി അഭിനയിച്ചു. 1999-ൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ ദിലീപിന്റെ നായികയായി തുടക്കം കുറിച്ച കാവ്യാ മലയാളത്തിലെ മികച്ച നടിമാരിൽ ഒരാളായി മാറി. മലയാള തനിമയുള്ള മലയാളി നടി എന്നാണ് കാവ്യയെ പ്രേക്ഷകർ വിശേഷിപ്പിച്ചിരുന്നത്.

നിരവധി സൂപ്പർഹിറ്റ് സിനിമകളിലാണ് കാവ്യാ നായികയായി അഭിനയിച്ചിട്ടുള്ളത്. 2016 വരെ കാവ്യാ സിനിമയിൽ വളരെ സജീവമായിരുന്നു. ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ നേരിട്ടുളള ഒരു നടി കൂടിയാണ് കാവ്യാ. 2009-ലായിരുന്നു കാവ്യയുടെ വിവാഹം നടന്നത്. വെറും മൂന്ന് മാസം മാത്രമാണ് ആ ബന്ധം നിലനിന്നത്. പിന്നീട് ആ ബന്ധം നിയമപരമായി തന്നെ വേർപ്പെടുത്തി. സിനിമയിൽ അഭിനയം തുടർന്നു.

2016-ൽ ജനപ്രിയ നായകനായ ദിലീപുമായി വിവാഹിതയായ കാവ്യാ സിനിമ ജീവിതത്തിൽ നിന്നും ബ്രേക്ക് എടുത്തു. 2018-ൽ ദിലീപ്, കാവ്യാ ദമ്പതികൾക്ക് ഒരു പെൺകുഞ്ഞും ജനിച്ചിരുന്നു. 2013-ൽ കാവ്യാ ലക്ഷ്യ എന്ന പേരിൽ ഒരു വസ്ത്ര സ്ഥാപനം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളിൽ നിന്ന് കാവ്യാ ഇടവേള എടുത്തിരിക്കുകയായിരുന്നു. പക്ഷേ ആരാധകർക്ക് സന്തോഷമായി വീണ്ടും തിരിച്ചുവന്നിരിക്കുകയാണ്.

ചിങ്ങം ഒന്നിന് കാവ്യാ ഇൻസ്റ്റാഗ്രാമിൽ പുതിയ അക്കൗണ്ട് ആരംഭിക്കുകയും അതിൽ സെറ്റ് സാരി ധരിച്ച് മനോഹരമായ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് ആരാധകർക്ക് മുന്നോടിയായി ഓണം ആശംസിക്കുകയും ചെയ്തു. ചിങ്ങമാസത്തിന്റെ ചാരുതയിൽ പൂവണിയട്ടെ ഓരോ മനസ്സുകളും.. പുതിയ ഒരു പൂക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുന്ന പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ഓണാശംസകൾ..”, ഫോട്ടോയോടൊപ്പം കാവ്യാ കുറിച്ചു.