മലയാളികൾ മലയാളം ബിഗ് ബോസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണുന്നത് തമിഴിലേതാണ്. അതിന്റെ മൂന്നാമത്തെ സീസൺ ആണ് ഏറ്റവും കൂടുതൽ തരംഗമായി മാറിയിട്ടുള്ള ഒന്ന്. ഷോയിൽ വിജയിയാകാതെ തന്നെ ഒരുപാട് ആരാധകരെ നേടിയെടുത്ത ഒരാളായിരുന്നു കവിൻ രാജ്. അതിന് മുമ്പ് 2-3 സിനിമകളിൽ ചെറിയ റോളുകളിൽ കവിൻ അഭിനയിച്ചിട്ടുണ്ടായിരുന്നു. ബിഗ് ബോസ് കഴിഞ്ഞപ്പോൾ അതിൽ മാറ്റം വന്നു.
കവിൻ ആദ്യമായി നായകനായി അഭിനയിക്കാൻ അവസരം ലഭിച്ചു. ഇപ്പോഴിതാ കവിനുമായി ബന്ധപ്പെട്ട ഒരു സന്തോഷ വാർത്തയാണ് ആരാധകരിലേക്ക് എത്തിയിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിൽ കവിൻ തന്റെ കാമുകിയായ മോണിക്ക ഡേവിഡുമായി വിവാഹിതനായിരിക്കുകയാണ് കവിൻ. ഞായറാഴ്ച ചെന്നൈയിൽ വച്ചായിരുന്നു കവിന്റെ വിവാഹം നടന്നത്. സ്കൂൾ ടീച്ചറാണ് മോണിക്ക.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വളരെ ലളിതമായിട്ടാണ് ചടങ്ങുകൾ നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ കവിൻ തന്നെ തന്റെ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. കവിൻ ആശംസകൾ നേർന്ന് പോസ്റ്റിന് താഴെ നിരവധി സിനിമ താരങ്ങളാണ് കമന്റുകൾ ഇട്ടിരിക്കുന്നത്. ബിഗ് ബോസിൽ നിൽക്കുമ്പോൾ കവിൻ, അതിൽ മത്സരാർത്ഥിയായി എത്തിയ അവതാരകയും ഇപ്പോൾ നടിയുമായ ലോസ്ലിയയുമായി പ്രണയത്തിൽ ആയിരുന്നു.
അതുപക്ഷെ ഷോയിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ലോസ്ലിയയുടെ വീട്ടുകാർ വലിയ രീതിയിൽ എതിർപ്പ് ഫാമിലി വീക്കിലിയിൽ കാണിച്ചിരുന്നു. അതുകൊണ്ട് തന്നെ ആ ബന്ധം അവസാനിച്ചു. ‘നട്പുന എന്നാണ് തെരിയുമാ’ എന്ന സിനിമയിലാണ് കവിൻ ആദ്യമായി നായകനായി അഭിനയിച്ചത്. ഈ വർഷം തമിഴിൽ ഇറങ്ങി സൂപ്പർഹിറ്റായ ദാദയിൽ കവിൻ ആയിരുന്നു നായകൻ. ഇനി രണ്ട് സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.