ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി കനിഹ. അതിന് ശേഷം അന്യഭാഷകളിലും അഭിനയിച്ച കനിഹ, എന്നിട്ടും എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തി. പക്ഷേ അത്ര വിജയം നേടിയിരുന്നില്ല. അത് തന്നെയായിരുന്നു കനിഹയുടെ ആദ്യ മലയാള ചിത്രവും. പിന്നീട് അവസരങ്ങൾ ലഭിക്കാതിരുന്ന കനിഹ വിവാഹിതയായി. മൂന്ന് വർഷം സിനിയമയിൽ നിന്ന് ഇടവേള എടുത്തു.
വിവാഹം കഴിഞ്ഞ് 2009-ൽ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ കനിഹയുടെ രണ്ടാം ഇന്നിംഗ്സ് മലയാളികൾ സ്വീകരിച്ച് ഒരു മുഖ്യധാര നായികയായി മാറ്റിയെടുത്തു. സൂപ്പർസ്റ്റാറുകളുടെ നായികയായി വിവാഹിതയായ ശേഷം കനിഹ തിളങ്ങി. പിന്നീട് ഇങ്ങോട്ട് ഇതുവരെ മലയാള സിനിമയിൽ നിന്ന് കനിഹ വിട്ടുനിന്നിട്ടില്ല. ഡബ്ബിങ് ആർട്ടിസ്റ്റായും തമിഴ് സിനിമയിൽ തിളങ്ങിയിട്ടുള്ള ഒരാളാണ് കനിഹ.
2016-ന് ശേഷം കനിഹ അഭിനയിച്ചട്ടുള്ള സിനിമകൾ എല്ലാം മലയാളത്തിലാണ്. 2022-ൽ ഇറങ്ങിയ പാപ്പനാണ് കനിഹയുടെ അവസാനം ഇറങ്ങിയ ചിത്രം. ഇനി തമിഴിൽ വിജയ് സേതുപതി നായകനാകുന്ന യാതും ഊരെ യാവരും കേളിർ എന്ന സിനിമയാണ് ഇറങ്ങാനുള്ളത്. തമിഴിൽ തന്നെ വെപ്പൺ എന്ന ചിത്രവും കനിഹയുടെ റിലീസ് ചെയ്യാനുണ്ട്. വിവാഹിതയായി ഇത്രയും പ്രായം കഴിഞ്ഞിട്ടും കനിഹ ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങാറുണ്ട്.
ഇപ്പോഴിതാ ഷോർട് ധരിച്ച് ഹോട്ട് ലുക്കിൽ തിളങ്ങിയ കനിഹയുടെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. എന്തൊരു കാലുകളാണ് ഇതെന്ന് ആരാധകരിൽ ചിലർ കമന്റുകളും ഇട്ടിട്ടുണ്ട്. ഇത്രയും ഹോട്ട് ലുക്കിൽ സിനിമയിൽ കനിഹ അഭിനയിക്കണമെന്നാണ് ആരാധകരുടെ ആവശ്യം. നാല്പത്തിയൊന്ന് വയസ്സ് കഴിഞ്ഞു കനിഹയ്ക്ക് ചിത്രങ്ങൾ കണ്ടാൽ മനസ്സിലാവില്ലെന്ന് ആരാധകർ പറയുന്നു.