December 11, 2023

‘ചാടണോ വേണ്ടയോ!! ആരാധകരെ മുൾമുനയിൽ നിർത്തി സ്വിം സ്യുട്ടിൽ നടി കനിഹ..’ – ഫോട്ടോസ് വൈറൽ

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ അഭിനയിച്ച് തെന്നിന്ത്യയിൽ നിറസാന്നിദ്ധ്യമായി കഴിഞ്ഞ 20 കൊല്ലത്തിൽ അധികമായി നിൽക്കുന്ന താരമാണ് നടി കനിഹ. ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെ അരങ്ങേറി തെലുങ്ക്, കന്നഡ ഭാഷകളിൽ ഓരോ സിനിമ ചെയ്ത ശേഷം തമിഴിലേക്ക് തന്നെ എത്തി 3 സിനിമകളിൽ അഭിനയിച്ചുകൊണ്ടാണ് കനിഹ കരിയർ തുടങ്ങിയത്.

2006-ൽ പുറത്തിറങ്ങിയ എന്നിട്ടുമാണ് മലയാളത്തിലെ താരത്തിന്റെ ആദ്യ സിനിമയും വിവാഹത്തിന് മുമ്പുള്ള കനിഹയുടെ അവസാന ചിത്രവും. സാധാരണ അന്ന് നായികാനടിമാർ വിവാഹം കഴിഞ്ഞാൽ സിനിമയിൽ അഭിനയിക്കുന്നത് വളരെ കുറവാണ്. പക്ഷേ കനിഹ മൂന്ന് വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന് മുമ്പുള്ളതിനേക്കാൾ മികച്ച കഥാപാത്രങ്ങൾ ചെയ്തു, അതും മലയാളത്തിൽ.

ഭാഗ്യദേവത, പഴശ്ശിരാജ, ക്രിസ്ത്യൻ ബ്രതെഴ്സ്, സ്പിരിറ്റ് പോലെയുള്ള സൂപ്പർഹിറ്റ് സിനിമകൾ തിരിച്ചുവരവിൽ കനിഹ നായികയായി ചെയ്ത സിനിമകളാണ്. ഇപ്പോഴും കനിഹ സിനിമയിൽ വളരെ പ്രധാന റോളുകളിൽ അഭിനയിക്കുന്നുണ്ട്. മാമാങ്കം, ബ്രോ ഡാഡി എന്നിവയാണ് കനിഹയുടെ അവസാന റിലീസ് സിനിമകൾ. പാപ്പൻ, സി.ബി.ഐ 5 പോലെയുള്ള സിനിമകൾ ഇനി പുറത്തിറങ്ങാനുമുണ്ട്.

ഇപ്പോഴിതാ കനിഹ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. സ്വിം സ്യുട്ടിൽ ബീച്ചിൽ കടലിൽ നോക്കി നിൽക്കുന്ന ചിത്രങ്ങളാണ് കനിഹ പങ്കുവച്ചത്. എന്നെ ആ നല്ല കാലത്തേക്ക് തിരികെ കൊണ്ടുപോകുക.. ‘ചാടണോ ചാടാതിരിക്കണോ?!’ എനിക്ക് എടുക്കേണ്ട ഒരു തീരുമാനമായിരുന്നു!! ഞാൻ ഇഷ്ടപ്പെടുന്ന തരം നീല..”, ബീച്ച് ഫോട്ടോസിനൊപ്പം കനിഹ കുറിച്ചു.