‘നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും നടത്താനാകും!! എസ്.യു.വി സ്വന്തമാക്കി നടി ഗ്രേസ് ആന്റണി..’ – വില കേട്ടാൽ ഞെട്ടും

സിനിമ താരങ്ങളുടെ വാഹന പ്രേമത്തെ കുറിച്ച് എന്നും നമ്മുക്ക് അറിയാവുന്ന കാര്യമാണ്. മലയാള സിനിമയിൽ തന്നെ മമ്മൂട്ടിയും മോഹൻലാലും തുടങ്ങിയ സൂപ്പർസ്റ്റാറുകൾ മുതൽ ഇപ്പോഴുള്ള യൂത്ത് നടന്മാർ വരെ ആഡംബര വാഹനങ്ങളുടെ പിറകിൽ പോകുന്ന കാഴ്ച മലയാളികൾ കണ്ടിട്ടുണ്ട്. മമ്മൂട്ടിയുടേയും മകൻ ദുൽഖറിന്റെയും വണ്ടികൾക്ക് പാർക്ക് ചെയ്യാൻ വേണ്ടി ഒരു ഗാരേജ് തന്നെയുണ്ട്.

പുതിയ മോഡലുകൾ ഇറങ്ങുമ്പോൾ തന്നെ സ്വന്തമാക്കാൻ താരങ്ങൾ ശ്രദ്ധിക്കാറുണ്ട്. വിദേശ ആഡംബര കാറുകളോടാണ് താരങ്ങൾക്ക് കൂടതൽ താല്പര്യം. ഇപ്പോൾ നടൻമാർ മാത്രമല്ല നായികനടിമാരും ആഡംബര കാറുകൾ സ്വന്തമാക്കുന്നുണ്ട്. ഇപ്പോഴിതാ യുവനടിയായ ഗ്രേസ് ആന്റണി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായ കാർ സ്വന്തമാക്കുക എന്നത് സാക്ഷാത്കരിച്ചിരിക്കുകയാണ്.

“നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാനാകും..” എന്ന ക്യാപ്ഷനോടെ ഗ്രേസ് പുതിയതായി സ്വന്തമാക്കിയ എസ്.യു.വി കാറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു. ഫോക്സ്-വാഗണിന്റെ എസ്.യു.വി മോഡലായ ടൈഗൺ ജി.ടി പ്ലസാണ് ഗ്രേസ് വാങ്ങിയത്. എസ്.യു.വികളിൽ റേറ്റിംഗിൽ ഏറെ മുന്നിലുള്ള മോഡലാണ് ഇത്. അതിന്റെ വൈറ്റ് കളർ കാറാണ് താരം സ്വന്തമാക്കിയത്.

പതിനേഴര ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന വാഹനത്തിന്റെ കൊച്ചിയിലെ ഓൺ റോഡ് വില ഏകദേശം ഇരുപത്തിയൊന്ന് ലക്ഷം അധികം രൂപയാണ്. 18 കെ.എം ആണ് കമ്പനി വാഹനത്തിന് പറയുന്ന മൈലേജ്. പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് വെരിയന്റിൽ വാഹനം പുറത്തിറങ്ങുന്നുണ്ട്. അതെ സമയം ഗ്രേസ് അഭിനയിച്ച പത്രോസിന്റെ പടപ്പുകൾ തിയേറ്ററിൽ ഈ കഴിഞ്ഞ ആഴ്ചയാണ് റിലീസ് ആയത്.