ഫൈവ് സ്റ്റാർ എന്ന തമിഴ് സിനിമയിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുകയും ശേഷം തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ അഭിനയിച്ച ശേഷം മലയാളത്തിലേക്ക് എത്തുകയും ചെയ്ത താരമാണ് നടി കനിഹ. എന്നിട്ടും എന്ന മലയാള സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം വിവാഹിതയായ കനിഹ സിനിമയിൽ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുന്ന കാഴ്ചയാണ് കണ്ടത്.
ശേഷം തമിഴ് ടെലിവിഷൻ ഷോകളിൽ അവതാരകയായ കനിഹ 2009-ൽ ജയറാമിന്റെ ഭാഗ്യദേവത എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് അതിശക്തമായ തിരിച്ചുവരവ് നടത്തി. പിന്നീട് അങ്ങോട്ട് കനിഹയുടെ വർഷങ്ങളായിരുന്നു. സൂപ്പർസ്റ്റാറുകളുടെ നായികയായി നിറഞ്ഞ് അഭിനയിച്ചു. 2009 കഴിഞ്ഞ് പിന്നീട് ഇങ്ങോട്ട് സിനിമയിൽ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന കനിഹ നായികയായി ഇപ്പോഴും അഭിനയിക്കുന്നുണ്ട്.
കഴിഞ്ഞ വർഷം തന്നെ ബ്രോ ഡാഡി, സിബിഐ 5 – ദി ബ്രെയിൻ, പാപ്പൻ തുടങ്ങിയ സിനിമകളിൽ കനിഹ അഭിനയിച്ചിട്ടുണ്ട്. നേരത്തെ ഷൂട്ട് ചെയ്തിരുന്ന പെർഫ്യൂം എന്ന സിനിമയും കഴിഞ്ഞ വർഷം റിലീസ് ചെയ്തിരുന്നു. അതിൽ കുറച്ച് ഇന്റിമേറ്റ് രംഗങ്ങൾ കനിഹയുടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പാട്ടുകാരിയായും, ഡബ്ബിങ് ആർട്ടിസ്റ്റായും എല്ലാം സിനിമയിൽ വർക്ക് ചെയ്തിട്ടുള്ള കനിഹ.
View this post on Instagram
സമൂഹ മാധ്യമങ്ങളിലും കനിഹ സജീവമായി നിൽക്കാറുണ്ട്. ഇപ്പോഴിതാ വീടിന്റെ അടുത്ത് നടക്കാൻ പോയ ശേഷം തിരിച്ചുവന്ന് നൃത്തം ചെയ്യുന്ന ഒരു വീഡിയോ കനിഹ പങ്കുവച്ചിരിക്കുകയാണ്. വളരെ സിംപിൾ സ്റ്റെപ്പുകൾ ഇട്ട് ആരാധകരെ കൈയിലെടുത്താണ് കനിഹ ഡാൻസ് ചെയ്തിരിക്കുന്നത്. ഡാൻസിന്റെ വീഡിയോ എന്തായാലൂം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.