‘തമിഴിൽ പൊങ്കൽ ആശംസിച്ച് നടി ജാൻവി കപൂർ, ലെഹങ്കയിൽ ഹോട്ട് ലുക്കിൽ താരം..’ – ഫോട്ടോസ് വൈറൽ

ബോളിവുഡ് താര സുന്ദരിയായിരുന്ന ശ്രീദേവിയുടെയും നിർമ്മതാവ് ബോണി കപൂറിന്റെയും മകളും ഇന്ന് ബോളിവുഡിൽ ഫാഷൻ സെൻസേഷനുമായ താരമാണ് നടി ജാൻവി കപൂർ. അമ്മയുടെ വേർപാടിന് ശേഷം സിനിമയിലേക്ക് എത്തിയ താരമാണ് ജാൻവി. അമ്മയുണ്ടാക്കിയ പേരും പ്രശസ്തിയും ഒട്ടും കോട്ടം തട്ടാൻ പാടില്ല എന്നതായിരുന്നു ജാൻവി സിനിമയിലേക്ക് വരുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി.

ജാൻവി ശ്രീദേവിയെ പോലെ തന്നെ ആരാധകരുള്ള ഒരു താരമായി മാറി കഴിഞ്ഞു. 2018-ൽ പുറത്തിറങ്ങിയ ദഡാക് എന്ന ഹിന്ദി സിനിമയിലൂടെയാണ് ജാൻവി തുടക്കം കുറിച്ചത്. അതിന് ശേഷം ഗോസ്റ്റ് സ്റ്റോറീസ് എന്ന സിനിമയിൽ ജാൻവി അഭിനയിച്ചു. ജാൻവി ടൈറ്റിൽ റോളിൽ അഭിനയിച്ച ഗുഞ്ചൻ സകസേന ഇറങ്ങിയതോടെ പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റാൻ താരത്തിന് സാധിക്കുകയും ചെയ്തിരുന്നു.

അടുത്ത സിനിമയിൽ ടൈറ്റിൽ റോളിൽ തന്നെയാണ് അഭിനയിച്ചു. റൂഹി, ഗുഡ് ലക്ക് ജെറി തുടങ്ങിയ സ്ത്രീ കഥാപാത്രങ്ങൾ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന സിനിമകളിൽ ജാൻവി ശ്രദ്ധ കൊടുത്തു. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മിലിയും അതിന് ഉത്തമ ഉദാഹരണമാണ്. ബാവാൽ ആണ് ജാൻവിയുടെ അടുത്ത ചിത്രം. മിസ്റ്റർ ആൻഡ് മിസ്സിസ് മഹി എന്ന സിനിമയുടെ ഷൂട്ടിങ്ങും നടക്കുന്നുണ്ട്.

സിനിമയിലെ കഥാപാത്രങ്ങളെ പോലെയല്ല ജാൻവി ജീവിതത്തിൽ. കൂടുതലും ഗ്ലാമറസ് വേഷങ്ങളിലാണ് ജാൻവിയെ പ്രേക്ഷകർ കാണുന്നത്. ലെഹങ്ക ധരിച്ച് സുന്ദരിയായി ഹോട്ട് ലുക്കിലുള്ള തന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ജാൻവി പങ്കുവച്ചിട്ടുണ്ട്. തമിഴിൽ പൊങ്കൽ ആശംസിച്ചുകൊണ്ടാണ് ജാൻവി ഫോട്ടോസ് പോസ്റ്റ് ചെയ്തത്. മനീഷ് മൽഹോത്രയുടെ ഡിസൈനിലുള്ള ലെഹങ്കയാണ്‌ ജാൻവി ധരിച്ചിരിക്കുന്നത്.