‘നടി കങ്കണ കാലപാനിയിലെ സവർക്കർജിയുടെ സെൽ സന്ദർശിച്ച് ധ്യാനത്തിലിരുന്ന് താരം..’ – ഫോട്ടോസ് കാണാം

നാല് ദേശീയ അവാർഡുകൾ നടി ബോളിവുഡിൽ മികച്ച നടിമാരിൽ ഒരാളായി മാറിക്കൊണ്ടിരിക്കുന്ന താരമാണ് നടി കങ്കണ റണൗട്ട്. ബോളിവുഡിൽ വിവാദങ്ങൾ എപ്പോഴും കൂടെ കൊണ്ടുനടക്കുന്ന ഒരാളുകൂടിയാണ് കങ്കണ. 2006-ൽ പുറത്തിറങ്ങിയ ഗ്യാങ്സ്റ്റർ എന്ന സിനിമയിലൂടെയാണ് കങ്കണ അഭിനയ രംഗത്തേക്ക് വന്നത്. ഈ വർഷത്തെ ദേശീയ അവാർഡിലും മികച്ച നടി കങ്കണ ആയിരുന്നു.

കഴിഞ്ഞ ദിവസമാണ് കങ്കണ ദേശീയ പുരസ്‌കാരം വാങ്ങിയത്. ഇതിന് തൊട്ടുപിന്നാലെ ആൻഡമാൻ നിക്കോബാർ ദ്വീപിലെ പോർട്ട് ബ്ലൈർ കാലാപാനിയിൽ സവർക്കർ പാർപ്പിച്ചരുന്ന സെല്ലുലാർ ജയിലിലെ മുറിയിൽ സന്ദർശനം നടത്തിയിരിക്കുകയാണ് താരം. കങ്കണ തന്നെയാണ് ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് ഒപ്പം പങ്കുവച്ചത്.

“ഇന്ന് ഞാൻ ആൻഡമാൻ ദ്വീപിൽ എത്തി, പോർട്ട് ബ്ലെയറിലെ കാലപാനിയിലെ സെല്ലുലാർ ജയിലിൽ വീർ സവർക്കറുടെ സെൽ സന്ദർശിച്ചു. ഞാൻ ആകെ കുലുങ്ങിപ്പോയി.. മനുഷ്യത്വമില്ലായ്മ അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയപ്പോൾ മനുഷ്യത്വം പോലും സവർക്കർ ജിയുടെ രൂപത്തിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തി കണ്ണുകളിലേക്കു നോക്കി.

എല്ലാ ക്രൂരതകളെയും ചെറുത്തുനിൽപ്പോടെയും നിശ്ചയദാർഢ്യത്തോടെയും അദ്ദേഹം നേരിട്ടു. അവർ അദ്ദേഹത്തെ എത്രമാത്രം ഭയപ്പെട്ടിരിക്കണം, അക്കാലത്ത് കാലാപാനിയിൽ കടലിന് നടുവിലുള്ള ഈ ചെറിയ ദ്വീപിൽ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്, എന്നിട്ടും അവർ അദ്ദേഹത്തെ ചങ്ങലകൾ ഇട്ടു, കട്ടിയുള്ള മതിലുകളുള്ള ഒരു ജയിൽ നിർമ്മിച്ച് ഒരു ചെറിയ കുഴിയിൽ അടച്ചു.

ഒരിക്കലും അവസാനിക്കാത്ത കടലിന് കുറുകെ നേർത്ത വായുവിൽ പറക്കാൻ കഴിയുമോ എന്ന സങ്കൽപ്പിക്കുക.. എന്തൊരു ഭീരുക്കൾ!! ഈ സെൽ ആസാദിയുടെ സത്യമാണ്, അവർ പാഠപുസ്തകങ്ങളിൽ നമ്മെ പഠിപ്പിക്കുന്നതല്ല. ഞാൻ സെല്ലിൽ ധ്യാനനിരതയായി വീർ സവർക്കർ ജിയോട് ഹൃദയംഗമമായ നന്ദിയും അഗാധമായ ആദരവും അർപ്പിച്ചു..’, കങ്കണ ചിത്രങ്ങളോടൊപ്പം കുറിച്ചു.

View this post on Instagram

A post shared by Kangana Thalaivii (@kanganaranaut)

CATEGORIES
TAGS
NEWER POST‘സൗന്ദര്യത്തിന്റെ അവസാന വാക്കോ!! മഞ്ഞ സാരിയിൽ സൂര്യനെ പോലെ തിളങ്ങി ഐശ്വര്യ ലക്ഷ്മി..’ – വീഡിയോ