‘എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന ഒന്ന്..’ – ദലൈലാമയെ സന്ദർശിച്ച് നടി കങ്കണ റണാവത്

മാണ്ഡിയിലെ എൻഡിഎ സ്ഥാനാർത്ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയെ സന്ദർശിച്ചു. ഹിമാചൽ പ്രദേശിന്റെ മുൻ മുഖ്യമന്ത്രിയുമായ ജയ്റാം ഠാക്കൂറും ഒപ്പമായിരുന്നു സന്ദർശനം. ദലൈലാമയ്ക്ക് ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ സന്ദർശന ശേഷം കങ്കണ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമെന്നാണ് കങ്കണ ഫോട്ടോസിന് ഒപ്പം കുറിച്ചത്.

“ഇത് ദൈവികമായിരുന്നു. എൻ്റെ ജീവിതകാലം മുഴുവൻ ഞാൻ വിലമതിക്കുന്ന ഒരു അനുഭവമായിരുന്നു ഇത്. തനിക്കുചുറ്റും ശുദ്ധമായ ദൈവികതയുള്ള അത്തരമൊരു വ്യക്തിയുടെ സാന്നിധ്യത്തിൽ ആയിരിക്കുക എന്നത് അസാധാരണമാണെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് അത് എനിക്കും മുൻ മുഖ്യമന്ത്രിക്കും വളരെ വൈകാരികമായിരുന്നു. ഞാൻ വിലമതിക്കുന്ന ഒന്ന്..”, അദ്ദേഹത്തെ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

“എൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിൽ ഒന്നായിരുന്നു അത്. ഹിമാചൽ പ്രദേശിൽ കഴിയുന്നത് താൻ ആസ്വദിക്കുന്നുവെന്നും ഭാരതത്തെ തികച്ചും സ്നേഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അത്തരമൊരു പദവി, അത്തരമൊരു ബഹുമതി..”, ഇതായിരുന്നു ട്വിറ്ററിൽ പങ്കുവച്ച ചിത്രങ്ങൾക്ക് ഒപ്പം കങ്കണ കുറിച്ചത്. ബിജെപിയുടെയും മോദിയുടെയും കടുത്ത ആരാധികയായിരുന്നു കങ്കണ.

അങ്ങനെ ഇരിക്കുമ്പോഴാണ് ഈ തവണ കങ്കണയ്ക്ക് ലോകസഭ സീറ്റ് ലഭിക്കുന്നത്. പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കിലാണ് ദലൈലാമയെ സദർശിച്ചത്. അതേസമയം കങ്കണ അടുത്തതായി അഭിനയിക്കുന്നത് അന്തരിച്ച മുൻ പ്രധാന മന്ത്രിയും കോൺഗ്രസിന്റെ നേതാവുമായിരുന്ന ഇന്ദിര ഗാന്ധിയായി എത്തുന്ന എമെർജൻസി എന്ന സിനിമയിലൂടെയാണ്. ജൂൺ 14-നാണ് സിനിമ റിലീസ് ചെയ്യുന്നത്.