തെന്നിന്ത്യൻ സിനിമ മേഖലയിൽ ഉലകനായകൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന സൂപ്പർസ്റ്റാറാണ് കമൽ ഹാസൻ. തമിഴ് ഐയ്യങ്കാർ ബ്രാഹ്മണൻ കുടുംബത്തിൽ ജനിച്ച കമൽഹാസൻ ആറാം വയസ്സിൽ സിനിമയിലേക്ക് എത്തിയ വ്യക്തിയാണ്. 60 വർഷത്തിൽ അധികമായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന കമൽഹാസന് തമിഴ് നാട്ടിൽ മാത്രമല്ല കേരളത്തിലും ഒരുപാടാ ആരാധകരുള്ള ഒരു നടനാണ്.
നായകനായി അഭിനയിച്ച് തുടങ്ങുന്ന സമയത്ത് കമൽഹാസൻ മലയാളത്തിലും തമിഴിലും ഒരേപോലെ അഭിനയിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. ഒരുപക്ഷേ എഴുപതുകളിൽ അദ്ദേഹം കൂടുതൽ അഭിനയിച്ചിട്ടുള്ളത് മലയാളത്തിലായിരിക്കും. എൺപതുകളിൽ അദ്ദേഹം തമിഴിൽ കൂടുതൽ സിനിമകൾ ചെയ്യുകയും അവിടെ രജനീകാന്തിന് ഒപ്പം വലിയ ഒരു താരമായി മാറുകയും ചെയ്തു. ഹിന്ദിയിലും തെലുങ്കിലും കന്നഡയിലും ഒക്കെ കമൽ അഭിനയിച്ചിട്ടുണ്ട്.
1954 നവംബർ ഏഴിനാണ് കമൽ ഹാസന്റെ ജനനം. ഈ കഴിഞ്ഞ ദിവസമാണ് കമൽ തന്റെ അറുപതാം ജന്മദിനം ആഘോഷിച്ചത്. വിക്രം പോലെ ബ്രഹ്മണ്ഡ ഹിറ്റ് സമ്മാനിച്ചതിന് പിന്നാലെ ബോക്സ് ഓഫീസിലും കമൽ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ തന്റെ ജന്മദിനവും കമൽ ആഘോഷമാക്കി. ജന്മദിനാഘോഷത്തിൽ വമ്പൻ താരസാന്നിധ്യമാണ് ഉണ്ടായത്. നിരവധി സൂപ്പർതാരങ്ങൾ പങ്കെടുത്തു.
ബോളിവുഡിൽ നിന്ന് എത്തിയ ആമിർ ഖാൻ തന്നെയായിരുന്നു പ്രധാനം. തമിഴ് സൂപ്പർതാരങ്ങളായ സൂര്യ, ശിവകാർത്തികേയൻ, ജയം രവി, വിഷ്ണു വിശാൽ, കന്നഡ സൂപ്പർസ്റ്റാർ ശിവരാജ് കുമാർ, മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ, നരേൻ എന്നിവർക്ക് പുറമേ സംവിധായകന്മാരായ ലോകേഷ് കനകരാജ്, നെൽസൺ, വിഘ്‌നേശ് ശിവൻ, ഡാൻസ് മാസ്റ്റർ സാൻഡി, ആക്ഷൻ കൊറിയോഗ്രാഫറായ അൻപറവ് സഹോദരന്മാർ എന്നിവർ പങ്കെടുത്തു.