‘എന്ത് ഭംഗിയാണ് ഈ കൊച്ചിനെ കാണാൻ!! പച്ച സാരിയിൽ ആരാധക മനം കവർന്ന് കല്യാണി..’ – ഫോട്ടോസ് വൈറൽ
താരങ്ങളുടെ മക്കളുടെ സിനിമ പ്രവേശനത്തിന് എന്നും പ്രേക്ഷകർ മികച്ച പിന്തുണയാണ് നൽകിയിട്ടുള്ളത്. മലയാള സിനിമയിൽ നിരവധി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകനാണ് പ്രിയദർശൻ. പ്രിയദർശന്റെയും ലിസിയുടെയും മകളായ കല്യാണി സിനിമയിലേക്ക് വരുന്നത് ഒരു അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനർ ആയിട്ടാണ്. സാബു സിറിലിന്റെ അസിസ്റ്റന്റ് ആയിട്ടാണ് കല്യാണി നിന്നത്.
പിന്നീട് 2017-ൽ കല്യാണി തെലുങ്ക് ചിത്രമായ ഹലോയിലൂടെ നായികയായി അരങ്ങേറുകയും അതിന് ശേഷം തമിഴിലും തുടക്കം കുറിച്ച ശേഷമാണ് കല്യാണി മലയാളത്തിലേക്ക് എത്തുന്നത്. ദുൽഖറിന്റെ നായികയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ അഭിനയിച്ച കല്യാണി പിന്നീട് അച്ഛൻ സംവിധാനം ചെയ്ത മരക്കാറിലും തമിഴിൽ മാനാടിലും അഭിനയിച്ചു. പിന്നീട് മലയാളികളുടെ ഹൃദയം കവർന്ന ഹൃദയത്തിൽ അഭിനയിച്ചു.
കുട്ടിക്കാലം മുതൽ അറിയാവുന്ന വിനീത് ശ്രീനിവാസന്റെ ഹൃദയത്തിൽ തന്റെ ഏറ്റവും അടുത്ത സുഹൃത്തായ പ്രണവിന്റെ നായികയായി കല്യാണി അഭിനയിച്ചപ്പോൾ ആ സിനിമ തിയേറ്ററുകളിൽ വമ്പൻ വിജയമായി. ബ്രോ ഡാഡി, തല്ലുമാല തുടങ്ങിയ മലയാള സിനിമകളിലും കല്യാണി തിളങ്ങിയപ്പോൾ മലയാളികളുടെ പ്രിയങ്കരിയായി മാറുകയും ചെയ്തു. മലയാളത്തിൽ അഭിനയിച്ച മിക്ക സിനിമകളും സൂപ്പർഹിറ്റുകളായിരുന്നു.
ഇനി “ശേഷം മൈക്കിൽ ഫാത്തിമ” എന്ന സിനിമയാണ് വരാനുളളത്. റൗ മാങ്കോയുടെ മനോഹരമായ പച്ച നിറത്തിലെ സാരിയിലുള്ള കല്യാണിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. രാഹുൽ നാഥാണ് ഫോട്ടോസ് എടുത്തത്. ശ്രുതി മഞ്ജരിയാണ് സ്റ്റൈലിംഗ് ചെയ്തിരിക്കുന്നത്. സാരിയിൽ എന്ത് ഭംഗിയാണ് കല്യാണിയെ കാണാൻ എന്ന് മലയാളികളായ ആരാധകരും അഭിപ്രായപ്പെടുന്നു.