‘സ്റ്റൈലിഷ് ലുക്കിൽ നടി അപർണ ബാലമുരളി, പുതിയ മേക്കോവർ കണ്ട് ഞെട്ടി മലയാളികൾ..’ – ഫോട്ടോസ് വൈറൽ

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ഫഹദിന്റെ നായികയായി അഭിനയിച്ചുകൊണ്ട് പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നടി അപർണ ബാലമുരളി. അതിന് മുമ്പ് ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിൽ ചെറിയ ഒരു വേഷത്തിൽ അഭിനയിച്ചിരുന്നെങ്കിലും അപർണയെ മലയാളി പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയ മഹേഷിന്റെ പ്രതികാരത്തിൽ ജിംസിയായി അഭിനയിച്ചപ്പോഴാണ്.

അതിന് ശേഷം ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിൽ ഇരട്ടവേഷത്തിലും അപർണ തിളങ്ങി. 8 തോട്ടക്കൽ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറിയ അപർണ ഇന്ന് തമിഴ് പ്രേക്ഷകരുടെയും പ്രിയങ്കരിയാണ്. സൂര്യയുടെ നായികയായി സൂരറൈ പോട്ര്‌ എന്ന ചിത്രത്തിൽ അഭിനയിച്ച അപർണയെ അവിടെയുള്ള പ്രേക്ഷകർ മാത്രമല്ല അംഗീകരിച്ചത്. ദേശീയ അവാർഡിൽ മികച്ച നടിക്കുള്ള അവാർഡ് അപർണ നേടിയെടുത്തു.

സൺഡേ ഹോളിഡേ, ബി.ടെക് തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും അപർണ നായികയായി തിളങ്ങി. ഇത് കൂടാതെ വേറെയും നിരവധി സിനിമകളിൽ അപർണ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഇറങ്ങിയ ‘ഇനി ഉത്തരം’ എന്ന സിനിമയാണ് മലയാളത്തിൽ അപർണയുടെ അവസാനമായി പുറത്തിറങ്ങിയത്. തമിഴിൽ കഴിഞ്ഞ ആഴ്ച ഇറങ്ങിയ ‘നിതാം ഒരു വാനം’ എന്ന സിനിമയിലും അപർണ അഭിനയിച്ചിട്ടുണ്ട്.

ദേശീയ അവാർഡിന് അർഹയായ ശേഷം അപർണയെ കുറച്ചുകൂടി സ്റ്റൈലിഷ് ലുക്കിലാണ് കാണാൻ സാധിക്കുന്നത്. തൂവെള്ള നിറത്തിലെ ഡ്രെസ്സിൽ മലയാളികളെ അമ്പരിപ്പിക്കുന്ന മേക്കോവറിൽ ഒരു ഷൂട്ട് നടത്തിയിരിക്കുകയാണ് അപർണ. ജിക്സൺ ഫ്രാൻസിസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. അഭിനവിന്റെ സ്റ്റൈലിങ്ങിൽ സിപ്.ലൈൻ ബിസ്പോക്കിന്റെ ഔട്ട്.ഫിറ്റാണ് അപർണ ധരിച്ചത്. ഫാത്തിമ അജ്മലാണ് മേക്കപ്പ് ചെയ്തത്.