February 27, 2024

‘പകലും രാത്രിയിലും തമ്മിലുള്ള വ്യത്യാസം!! സ്വീറ്റ് ആൻഡ് ഹോട്ട് ലുക്കിൽ കല്യാണി..’ – ഫോട്ടോസ് വൈറൽ

സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളും സിനിമ മേഖലയിൽ ഒരുപാട് ആരാധകരെ ചുരുങ്ങിയ സമയംകൊണ്ട് നേടിയ താരമാണ് നടി കല്യാണി. മാതാപിതാക്കളുടെ വഴിയേ തന്നെ സഞ്ചരിക്കാൻ തീരുമാനിച്ച കല്യാണി തെന്നിന്ത്യയിലെ തിരക്കുള്ള യുവനടിയായി മാറിക്കൊണ്ടിരിക്കുകയാണ്. തെലുങ്ക് ചിത്രമായ ഹാലോയിലൂടെ നായികയായി അഭിനയിച്ചുകൊണ്ട് തുടങ്ങിയ താരമാണ് കല്യാണി.

മലയാളത്തിലേക്ക് എത്തുന്നത് ദുൽഖർ സൽമാന്റെ നായികയായി വരനെ ആവശ്യമുണ്ട് എന്ന് ചിത്രത്തിൽ അഭിനയിച്ച ശേഷവുമാണ്. ആദ്യ മൂന്ന് സിനിമകളും തെലുങ്കിലായിരുന്നു അത് കഴിഞ്ഞ് തമിഴിൽ ഹീറോ എന്ന സിനിമയിലും നായികയായ ശേഷമാണ് കല്യാണി മലയാളത്തിലേക്ക് എത്തുന്നത്. മാനാട് എന്ന തമിഴ് ചിത്രത്തിൽ സിമ്പുവിന്റെ നായികയായി അഭിനയിച്ച ശേഷം അവിടെയും ആരാധകരെ ലഭിച്ചു.

മലയാളത്തിൽ കല്യാണി ഓളം ഉണ്ടാക്കിയത് പ്രണവിന്റെ നായികയായി മരക്കാറിലും ഹൃദയത്തിലും അഭിനയിച്ച ശേഷമാണ്. ഹൃദയം കേരളത്തിൽ വലിയ കളക്ഷൻ നേടുകയും ചെയ്തിരുന്നു. ബ്രോ ഡാഡി, തല്ലുമാല തുടങ്ങിയ സിനിമകളിലും കല്യാണി അഭിനയിച്ചിട്ടുണ്ട്. ശേഷം മെക്കിൽ ഫാത്തിമയാണ് കല്യാണിയുടെ ഇനി ഇറങ്ങാനുള്ള മലയാള ചിത്രം. അതിന്റെ ഷൂട്ടിംഗ് ഏകദേശം പൂർത്തിയായി.

കഴിഞ്ഞ ദിവസമായിരുന്നു കല്യാണിയുടെ ചേട്ടൻ സിദ്ധാർത്ഥിന്റെ വിവാഹം. അമേരിക്കൻ സ്വദേശിനിയായിരുന്നു വധു. അതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ കല്യാണി പങ്കുവച്ച ചിത്രങ്ങളാണ് വൈറലാവുന്നത്. വിവാഹത്തിന് ഉടുത്ത സെറ്റ് സാരിയിലും രാത്രിയിൽ ധരിച്ച് ഗൗണിലുമുള്ള ഫോട്ടോസാണ് കല്യാണി പോസ്റ്റ് ചെയ്തത്. ഇതിൽ രാത്രിയിൽ ഫോട്ടോസിൽ കല്യാണി ഹോട്ടായി കാണപ്പെടുന്നു.