സിനിമയിൽ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ അവരുടെ മക്കളുടെ വിശേഷങ്ങൾ അറിയാനും മലയാളികൾ ഏറെ താല്പര്യം കാണിക്കാറുള്ളത് നമ്മൾ കണ്ടിട്ടുണ്ട്. അതിപ്പോൾ സൂപ്പർസ്റ്റാറുകളുടെ മക്കളുടെ തൊട്ട് ഇങ്ങ് സാധാരണ താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ പോലും മലയാളികൾക്ക് താല്പര്യമുണ്ട്. അവർ സിനിമയിലേക്ക് തന്നെ എത്തുമോ എന്നറിയാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്.
സിനിമ മേഖലയിൽ മുപ്പത് വർഷത്തോളമായി സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു താരമാണ് നടി ബിന്ദു പണിക്കർ. മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയിട്ടുള്ള ബിന്ദു മലയാളികൾക്ക് ഏറെ ചിരിപ്പിച്ചിട്ടുള്ള ഒരു ഹാസ്യനടിയാണ്. മലയാള സിനിമയിൽ വളരെ കുറച്ച് ഹാസ്യ നടിമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന ഒരാളാണ് ബിന്ദു.
ബിന്ദു സിനിമയിൽ എത്തുന്നത് 1992-ലാണ്. വിവാഹിതയായ ശേഷവും ബിന്ദു സിനിമയിൽ സജീവമായി നിന്നിരുന്നു. ഭർത്താവ് ബിജു വി നായർ 2007-ൽ മരിച്ചിരുന്നു. കല്യാണി എന്ന പേരിൽ ഒരു മകളും താരത്തിനുണ്ട്. അത് കഴിഞ്ഞ് ബിന്ദു നടൻ സായി കുമാറുമായി വിവാഹിതയായി. ബിന്ദുവിന്റെ മകളുടെ വിശേഷങ്ങൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കാറുണ്ട്.
അതിമനോഹരമായി നൃത്തം ചെയ്യുന്ന ഒരാളാണ് കല്യാണി. കല്യാണിയുടെ ഡാൻസ് വീഡിയോസ് സോഷ്യൽ മീഡിയകളിൽ വളരെ പെട്ടന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ഒരു ഹിന്ദി പാട്ടിന് കറുപ്പ് സാരിയിൽ ഡാൻസ് ചെയ്യുന്ന കല്യാണിയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. അമ്മയേക്കാൾ ലുക്കുണ്ട് കല്യാണിക്കെന്നാണ് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നത്.
View this post on Instagram