December 11, 2023

‘നീ എനിക്ക് വിലയേറിയതാണ്!! ഹാപ്പി ബർത്ത് ഡേ കുട്ടി..’ – കാമുകിക്ക് ജന്മദിനം ആശംസിച്ച് നടൻ കാളിദാസ് ജയറാം

ജീവിതത്തിലും സിനിമയിൽ അച്ഛനും മകനുമായിട്ടുള്ള ഒരുപാട് താരങ്ങൾ മലയാള സിനിമയിലുണ്ട്‌. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ജയറാമിന്റെ മകൻ കാളിദാസ് സിനിമയിലേക്ക് എത്തുന്നത് തന്നെ അച്ഛന്റെ മകനായി അഭിനയിച്ചുകൊണ്ടാണ്. കൊച്ചുകൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലാണ് കാളിദാസ് ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലും അഭിനയിച്ചു.

ആ ചിത്രത്തിലെ പ്രകടനത്തിന് ദേശീയ അവാർഡ് വരെ നേടിയിട്ടുള്ള കാളിദാസ് വർഷങ്ങൾക്ക് ഇപ്പുറം നായകനായി അഭിനയിച്ചുകൊണ്ട് മടങ്ങി വന്നു. മലയാളത്തിൽ നായകനായി തിളങ്ങിയില്ലെങ്കിലും തമിഴിലും അഭിനയിച്ചിട്ടുള്ള വേഷങ്ങളെല്ലാം മികച്ചതായിരുന്നു. അതുകൊണ്ട് തന്നെ അച്ഛന്റെ പാതയിൽ വർഷങ്ങളോളം സിനിമയിൽ തന്നെ മകനും ഉണ്ടാകുമെന്ന് പ്രേക്ഷകർക്ക് ഉറപ്പുമാണ്.

അച്ഛനെ പോലെ മകനും പ്രണയിച്ച് തന്നെ വിവാഹം ചെയ്യാനുള്ള പ്ലാനിലാണ്. ജയറാം നടിയായ പാർവതിയുമായി പ്രണയത്തിലായി വിവാഹിതനായപ്പോൾ മകൻ കാളിദാസ് മോഡലായ ഒരു പെൺകുട്ടിയുമായിട്ടാണ് പ്രണയത്തിൽ. താരിണി കലിംഗരായർ എന്നാണ് പെൺകുട്ടിയുടെ പേര്. ഇപ്പോഴിതാ പ്രണയിനിയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ചുകൊണ്ട് പോസ്റ്റിട്ടിരിക്കുകയാണ് കാളിദാസ്.

“തരിണി.. നിന്റെ ജന്മദിനം അവസാനിക്കുമ്പോൾ, ഇവിടെ പരാമർശിക്കാൻ ആഗ്രഹിക്കാത്ത ഒരുപാട് കാര്യങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നീ ഈ ലോകത്തുണ്ടെന്നതിൽ ഞാൻ എന്നെന്നേക്കും നന്ദിയുള്ളവനാണ്. നമ്മൾ ഒരുമിച്ചുള്ള ഒരു ടൺ ചിത്രങ്ങളുണ്ടെങ്കിലും ഞാൻ ഇത് പ്രതേകം തിരഞ്ഞെടുക്കുന്നു, കാരണം മരുഭൂമി പ്രതീക്ഷകളില്ലാത്ത ഒരു സ്ഥലമാണ്!! നീ എന്നോട് നിരുപാധികമായ സ്നേഹം ചൊരിയുന്നു.. നീ എനിക്ക് വിലയേറിയതാണ്.. ജന്മദിനാശംസകൾ കുട്ടി.. ഐ ലവ് യു..”, കാളിദാസ് തരിണിക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പം കുറിച്ചു.