‘ഈ വീഡിയോ ഇട്ടതിന് എന്നെ കൊല്ലാനുള്ള ദേഷ്യമുണ്ടാകുമെന്ന് എനിക്കറിയാം..’ – മാളവികയെ ട്രോളി കാളിദാസ്

സിനിമ താരകുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ എന്നും താല്പര്യം കാണിച്ചിട്ടുണ്ട്. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ ജയറാമിന്റേത്. ജയറാമും ഭാര്യ പാർവതിയും മക്കളായ നടൻ കാളിദാസും മാളവികയും ചേർന്ന കുടുംബത്തിലെ ഒരു പുതിയ വിശേഷം അറിയാനും താല്പര്യം കാണിക്കുന്ന മലയാളികൾ ഏറെയാണ്. മാളവിക ഒഴിച്ച് ബാക്കി മൂന്നും സിനിമയിൽ അഭിനയിച്ചു.

മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുന്ന മാളവികയും മറ്റുള്ളവരെ പോലെ തന്നെ സിനിമയിൽ സജീവമാകുമെന്ന് പ്രതീക്ഷിക്കുന്നവരാണ് മലയാളികൾ. ഇപ്പോഴിതാ അനിയത്തിയുടെ ജന്മദിനത്തിൽ കാളിദാസ് കൊടുത്ത ഉഗ്രൻ പണിയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. ജയറാമിന്റെയും കുടുംബത്തിന്റെയും ഒരു പഴയ അഭിമുഖത്തിൽ നിന്നുള്ള കുറച്ച് രസകരമായ കാര്യങ്ങളാണ് വീഡിയോയിലുള്ളത്.

കുട്ടികളായ മാളവികയെയും കാളിദാസിനെയും വീഡിയോയിൽ കാണാം. അഭിമുഖം നടക്കുന്ന സമയത്തുള്ള മാളവികയുടെ കുസൃതികളാണ് വീഡിയോയിലുള്ളത്. ഇത് പോസ്റ്റ് ചെയ്തുകൊണ്ട് കാളിദാസ് ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. “മാളവിക ഇന്ന് നിന്റെ ജന്മദിനമാണ്.. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് എന്നെ കൊല്ലാനുള്ള ദേഷ്യം നിനക്ക് ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ ഇതിൽ വ്യക്തമായ കാണിക്കുന്ന നിന്റെ സ്വാഭാവികമായ രീതിയും തഗ് സ്വഭാവവും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.

എല്ലാത്തിൽ നിന്നും ഉയർത്ത് എഴുന്നേറ്റ് ഈ ലോകം കീഴടക്കണമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു.. ലോകത്തിലെ ഏറ്റവും നല്ല സഹോദരിയായതിന് നന്ദി, ഞാനൊരു വിഡ്ഢിയായിരുന്നതിന് ക്ഷമ ചോദിക്കുന്നു.. മരിക്കുന്നത് വരെ ഞാൻ അത് തുടരാൻ ശ്രമിക്കാം.. നമ്മെ കാത്തിരിക്കുന്ന ഇനിയും നിരവധി ഭ്രാന്തൻ സാഹസികതകളിലേക്ക്..”, കാളിദാസ് വീഡിയോടൊപ്പം കുറിച്ചു.

View this post on Instagram

A post shared by Mallu Actress (@kerala_girlz)