നടൻ ജയറാമിന്റെയും പാർവതിയുടെയും മകനും സിനിമ താരവുമായ കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. മോഡലായ തരിണി കലിംഗരായർ ആണ് പെൺകുട്ടി. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. ഒടുവിൽ ആരാധകർ കാത്തിരുന്ന ആ നിമിഷം വന്നെത്തുകയും ചെയ്തു. കാമുകിയുമായുള്ള കാളിദാസിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങൾ വൈറൽ ആവുകയാണ്.
വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ വന്നതോടെയാണ് ഇപ്പോൾ ആരാധകർ പോലും ഈ കാര്യം അറിയുന്നത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. അടുത്ത വർഷം വിവാഹം ഉണ്ടായിരിക്കുമെന്നും സൂചനകൾ പുറത്തുവരുന്നുണ്ട്. നിശ്ചയത്തിന്റെ വേദിയിലേക്ക് കാളിദാസും തരിണിയും കൈപിടിച്ച് ഒന്നിച്ച് കടന്നുവരുന്നതിന്റെ വീഡിയോയും ശ്രദ്ധനേടുന്നുണ്ട്.
ജയറാമും പാർവതിയും ഇളയമകൾ മാളവികയും വേദിയിൽ ഇരിക്കുന്നതും വീഡിയോയിൽ കാണാം. തരിണിയെ വിവാഹം ചെയ്യാൻ പോവുകയാണെന്ന് കഴിഞ്ഞ ദിവസം ഒരു പൊതുവേദിയിൽ കാളിദാസ് തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിശ്ചയം കഴിഞ്ഞിരിക്കുന്നത്. ചെന്നൈയിൽ വച്ചാണ് വിവാഹ നിശ്ചയം നടന്നിരിക്കുന്നത്. മോഡലിംഗ് രംഗത്ത് ഏറെ സജീവമായി നിൽക്കുന്ന ഒരാളാണ് തരിണി.
കഴിഞ്ഞ വർഷമാണ് കാളിദാസ് തരിണിയുമായി പ്രണയത്തിൽ ആണെന്നുള്ള വിവരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ടായിരുന്നത്. ഇരുവരും ഒരുമിച്ച് ദുബൈയിൽ പുതുവർഷം ആഘോഷിക്കാൻ പോയതിന്റെ ചിത്രങ്ങളും കാളിദാസ് പങ്കുവച്ചു. അങ്ങനെയാണ് ഈ കാര്യം പുറത്തുവന്നത്. അതിന് മുമ്പ് കഴിഞ്ഞ വർഷത്തെ ഓണത്തിന് കാളിദാസ് പങ്കുവച്ച കുടുംബ ഫോട്ടോയിലും തരിണിയും ഉണ്ടായിരുന്നു. അന്നേ ഇതാരാണെന്ന് ആരാധകർ ചോദിച്ചിരുന്നു.
View this post on Instagram