ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ച് കരിയർ ആരംഭിച്ച ഒരാളാണ് കാജൽ അഗർവാൾ. ആദ്യ തുടങ്ങിയത് എവിടെയാണെങ്കിലും ഇങ്ങ് സൗത്ത് ഇന്ത്യയിലാണ് കാജൽ കൂടുതൽ തിളങ്ങിയത്. രണ്ടാമത്തെ ചിത്രത്തിൽ തന്നെ തെലുങ്കിൽ അഭിനയിച്ച കാജൽ പിന്നീട് തമിഴിലും കൂടി അരങ്ങേറിയത്തോടെ തന്റെ സ്ഥാനം പതിയെ തെന്നിന്ത്യയിൽ നേടിയെടുത്തു. ഒരുപാട് ആരാധകരുള്ള ഒരു നടിയായി കാജൽ മാറുകയും ചെയ്തു.
തെലുങ്ക്, തമിഴ് സിനിമകളിൽ യൂത്ത് സൂപ്പർസ്റ്റാറുകളുടെ നായികയായി തിളങ്ങിയ കാജൽ മലയാളത്തിലും കന്നടയിലും അഭിനയിച്ചിട്ടില്ല. എങ്കിലും കേരളത്തിലും കാജലിന് ആരാധകർ ഏറെയാണ് എന്നതാണ് സത്യം. രാജമൗലിയുടെ മഗധീര ഇറങ്ങിയ ശേഷമാണ് മലയാളികൾ കാജലിനെ ശ്രദ്ധിച്ചു തുടങ്ങിയത്. അതിന് ശേഷം ആര്യ 2, തുപ്പാക്കി, ജില്ലാ, മാരി, വിവേകം, മെർസൽ തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയിൽ ചുവടുറപ്പിച്ചു.
2020 ഒക്ടോബറിൽ വിവാഹിതയായ കാജൽ ഈ വർഷം ഏപ്രിലിൽ ഒരു ആൺകുഞ്ഞിന് ജന്മം നല്കുകയും ചെയ്തിരുന്നു. വിവാഹ ശേഷവും അഭിനയ ജീവിതത്തിൽ നിന്ന് പിന്നോട്ട് പോയയൊരാളല്ല കാജൽ. ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രമായ ഹേ സാനമികയിൽ കാജൽ അഭിനയിച്ചിരുന്നു. കമൽ ഹാസന്റെ ഇന്ത്യൻ 2വിലും കാജൽ അഭിനയിക്കുന്നുണ്ട്. ഇത് കൂടാതെ വേറെയും സിനിമകൾ താരത്തിന്റെ വരാനുണ്ട്.
ഇപ്പോഴിതാ കുഞ്ഞനിയത്തിയുടെ വിവാഹ ചടങ്ങിൽ പങ്കെടുത്തപ്പോഴുള്ള ചിതങ്ങളെന്ന് കുറിച്ചുകൊണ്ട് കാജൽ സാരിയിൽ തിളങ്ങിയ ഫോട്ടോസ് പങ്കുവച്ചിരിക്കുകയാണ്. സവാൻ ഗാന്ധിയുടെ സാരിയിൽ ദിവ്യയുടെ സ്റ്റൈലിങ്ങിൽ കാജൽ തിളങ്ങിയപ്പോൾ തെജസ് നെറുകർ ക്യാമെറയിൽ അത് മനോഹരമായി പകർത്തി. ഇപ്പോഴും കാജലിനെ കാണാൻ എന്ത് സുന്ദരിയാണെന്ന് പലരും അഭിപ്രായപ്പെട്ടു.