December 10, 2023

‘ഗർഭിണിയാകുമ്പോൾ ഭാരം കൂടും, അത് സ്വാഭാവികമാണ്..’ – പരിഹാസങ്ങൾക്ക് മറുപടിയുമായി കാജൽ അഗർവാൾ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായിക കാജൽ അഗർവാളിന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വിവാഹത്തിനുശേഷം കാജൽ അഭിനയരംഗത്ത് അത്ര സജീവമല്ല. അടുത്തിടെയാണ് അമ്മയാകാൻ ഒരുങ്ങുകയാണ് എന്ന വാർത്ത പുറത്തുവിട്ടത്. ഗർഭകാലം ആഘോഷിക്കുന്ന തിരക്കിൽ താരത്തിന് നിരവധി സൈബർ അറ്റാക്കുകൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇതിനെല്ലാം പ്രതികരിച്ചുകൊണ്ട് കാജൽ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ താനെ ദുബായിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ പങ്കു വെച്ചു കൊണ്ടാണ് കാജൽ മറുപടി നൽകിയത്. തന്റെ ജീവിതത്തിൽ, തന്റെ ശരീരത്തിലെ, തന്റെ വീടിലെ ഏറ്റവും പ്രധാനമായി തന്റെ ജോലിസ്ഥലത്തെ അത്ഭുതകരമായ പുതിയ സംഭവവികാസങ്ങൾ താൻ കൈകാര്യം ചെയ്യുകയാണ്.

ഇത് കൂടാതെയുള്ള ചില അഭിപ്രായങ്ങൾ, ബോഡി ഷെയ്മിംഗ് സന്ദേശങ്ങൾ, മീമുകൾ ശരിക്കും തന്നെ സഹായിക്കില്ല. നമുക്ക് ദയ കാണിക്കാൻ പഠിക്കാം.. അത് വളരെ ബുദ്ധിമുട്ടാണെങ്കിൽ, ജീവിക്കുക.. mജീവിക്കാൻ അനുവദിക്കുക! ഗർഭാവസ്ഥയിൽ, ശരീരഭാരം കൂടുന്നതുൾപ്പെടെ നമ്മുടെ ശരീരം നിരവധി മാറ്റങ്ങളിലൂടെ കടന്നുപോകുന്നു. ഹോർമോൺ മാറ്റങ്ങൾ കുഞ്ഞ് വളരുകയും നമ്മുടെ ശരീരം നഴ്സിങ്ങിന് തയ്യാറെടുക്കുകയും ചെയ്യുമ്പോൾ നമ്മുടെ വയറും വലുതായിത്തീരുന്നു.

ചിലർക്ക് സ്ട്രെച്ച് മാർക്കുകൾ ഉണ്ടായേക്കാം.. ചിലപ്പോൾ നമ്മുടെ ചർമ്മം മുഖക്കുരു കൊണ്ട് പൊട്ടും. നമ്മൾ പതിവിലും കൂടുതൽ ക്ഷീണിതരായിരിക്കുകയും പലപ്പോഴും മാനസികാവസ്ഥ മാറുകയും ചെയ്തേക്കാം. ഒരു നെഗറ്റീവ് മൂഡ് നമ്മുടെ ശരീരത്തെക്കുറിച്ച് അനാരോഗ്യകരമോ നിഷേധാത്മകമോ ആയ ചിന്തകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.

View this post on Instagram

A post shared by Kajal A Kitchlu (@kajalaggarwalofficial)

കൂടാതെ പ്രസവശേഷം, നമ്മൾ മുമ്പത്തെ രീതിയിലേക്ക് മടങ്ങാൻ കുറച്ച് സമയമെടുത്തേക്കാം, അല്ലെങ്കിൽ ഒരിക്കലും മടങ്ങിവരില്ല. അത് ശരിയാണ്.. ഈ മാറ്റങ്ങൾ സ്വാഭാവികമാണെന്നും കാജൽ പോസ്റ്റിലൂടെ പരിഹസിച്ചവർക്ക് മറുപടി നൽകി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാജലിന്റെ പുതിയ ചിത്രങ്ങൾ വച്ച് വളരെ മോശമായ പരിഹാസ ട്രോളുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.