‘ബ്രൈഡൽ ലുക്കിൽ അണിഞ്ഞൊരുങ്ങി നടി വൈഗ റോസ്, ഹോട്ടെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ

സിനിമയിൽ അഭിനയിച്ച കഥാപാത്രങ്ങളേക്കാൾ ചിലർ ടെലിവിഷൻ പരിപാടികളിലോ സീരിയലുകളിൽ അഭിനയിക്കുന്ന അഭിനയിച്ചിരുന്ന കഥാപാത്രങ്ങളിലൂടെയോ ഒക്കെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചുപറ്റുന്ന താരങ്ങൾ ഏറെയുണ്ട്. ചിലർ ചാനലുകളിൽ അവതാരകയായി ശക്തമായി തിരിച്ചുവരവ് നടത്തിയും സജീവമായി ഈ മേഖലയിൽ നിലനിൽക്കാറുണ്ട്.

തമിഴ്, മലയാളം സിനിമ മേഖലകളിൽ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരാളാണ് നടി വൈഗ റോസ്. മലയാളിയാണെങ്കിലും ഇപ്പോൾ തമിഴ് നാട്ടിലാണ് വൈഗ താമസിക്കുന്നത്. അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിലാണ് വൈഗ ആദ്യമായി അഭിനയിക്കുന്നത്. ചെറിയ റോളിലാണ് അതിൽ വൈഗാ അഭിനയിച്ചിരുന്നത്. പിന്നീട് കുറെ മലയാളം, തമിഴ് സിനിമകളിൽ വൈഗ അഭിനയിച്ചു.

ഓർഡിനറി, ഒരു നേരിന്റെ നൊമ്പരം, കളിയച്ഛൻ, ലെച്ചുമി തുടങ്ങിയ സിനിമകളിലാണ് വൈഗ അഭിനയിച്ചിട്ടുള്ളത്. ടെലിവിഷനിലേക്ക് വൈഗാ എത്തുന്നത്, ഡയർ ദി ഫീയർ എന്ന ഷോയിലൂടെയാണ്. തമിഴിൽ കളർസ് കോമഡി നൈറ്റ് എന്നും ഷോയിൽ അവതാരകയാണ് വൈഗ. മലയാളത്തിൽ സ്റ്റാർ മാജിക് എന്നെ സെലിബ്രിറ്റി ഗെയിം ഷോയിലും വൈഗ പങ്കെടുക്കാറുണ്ട്.

ഇതിന് പുറമേ സോഷ്യൽ മീഡിയകളിൽ ഫോട്ടോഷൂട്ടുകൾ ചെയ്തും വൈഗാ ആരാധകരെ ഞെട്ടിക്കാറുണ്ട്. വൈഗയുടെ ഏറ്റവും പുതിയ ബ്രൈഡൽ ഫോട്ടോഷൂട്ടാണ് ശ്രദ്ധനേടുന്നത്. ഗ്ലാമറസ് ലുക്കിലാണ് വൈഗയുടെ ഈ ഫോട്ടോഷൂട്ട്. ട്വിൻ ബ്രദർ ഫാഷൻസിന് വേണ്ടി ശ്രീലേഷ് ശ്രീധറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഭിൽ ദേവാണ് കോസ്റ്റിയൂം ചെയ്തിരിക്കുന്നത്. മലബാർ ബ്രൈഡൽ ഫാഷൻ വീക്ക് 2021 വേണ്ടിയാണ് വൈഗ ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.