വിജയ് സേതുപതിക്ക് ഒപ്പം സംവിധായകൻ വിഘ്നേശ് ശിവൻ ‘നാനും റൗഡി താൻ’ എന്ന സിനിമയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാത്തു വാക്കുലെ രണ്ട് കാതൽ’. ആദ്യ ചിത്രത്തിലെ അതെ നായികയായ നയൻതാര തന്നെയാണ് ഇതിലും നായിക. നയൻതാരയെ കൂടാതെ തെന്നിന്ത്യൻ സുന്ദരി സമാന്തയും നായികയായുണ്ട്. ഏപ്രിൽ 28-നാണ് സിനിമ തിയേറ്ററുകളിൽ ഇറങ്ങുന്നത്.
അനിരുദ്ധാണ് സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്. സിനിമയിലെ പാട്ടുകൾക്ക് മികച്ച പ്രതികരണമായിരുന്നു സോഷ്യൽ മീഡിയയിൽ ഉടനീളം ലഭിച്ചിരുന്നത്. ഇത് കൂടാതെ ഒരു ടീസറും ഇറങ്ങിയിരുന്നു. അതും മികച്ച അഭിപ്രായവും ധാരാളം വ്യൂസും നേടിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലർ യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുകയാണ്.
രണ്ട് കാമുകിമാരുള്ള വിജയ് സേതുപതിയുടെ രസകരമായ മുഹൂർത്തങ്ങളും ട്രെയിലറിൽ കാണിച്ചിട്ടുണ്ട്. നയൻതാരയ്ക്കും സമാന്തയ്ക്കും ഒപ്പമുള്ള റൊമാന്റിക് സീനുകളും ട്രെയിലറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സിനിമ ഗംഭീര ഹിറ്റാകുമെന്നാണ് ആരാധകർ ട്രെയിലർ കണ്ടിട്ട് അഭിപ്രായം രേഖപെടുത്തിയിരിക്കുന്നത്. ശ്രീശാന്ത് സമാന്തയുടെ കാമുകനായായിട്ടാണ് ഇതിൽ അഭിനയിക്കുന്നത്.
രണ്ട് പ്രണയമുള്ള റാംബോ എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. കണ്മണി ഗാംഗുലി എന്ന കഥാപാത്രമായി നയൻതാരയും ഖതീജയായി സമാന്തയും അഭിനയിക്കുന്നത്. മലയാളി ക്രിക്കറ്റ് താരമായ ശ്രീശാന്ത് ചിത്രത്തിൽ ഒരു പ്രധാന റോളിൽ അഭിനയിക്കുന്നുണ്ട്. ത്രികോണ പ്രണയത്തിന്റെ കഥയാണ് സിനിമയെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്.