നാനും റൗഡി താൻ എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതിയും നയൻതാരയും വിഘ്‌നേശ് ശിവനും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് ‘കാത്തുവാക്കുലെ രണ്ട് കാതൽ’. വിജയ് സേതുപതിയും നയൻതാരയും സമാന്തയുമാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. രണ്ട് കാമുകിമാരുള്ള ഒരാളായിട്ടാണ് വിജയ് സേതുപതി ചിത്രത്തിൽ അഭിനയിക്കുന്നത്. ഏപ്രിൽ 28-നാണ് സിനിമ ഇറങ്ങുന്നത്.
റാമ്പോ എന്ന കഥാപാത്രമായി വിജയ് സേതുപതിയും കണ്മണി ഗാംഗുലിയായി നയൻതാരയും ഖതീജയായി സാമന്തയുമാണ് അഭിനയിക്കുന്നത്. ഇവരെ കൂടാതെ നിരവധി താരങ്ങൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. മലയാളി മുൻ ക്രിക്കറ്റ് താരവും സിനിമ നടനുമായ ശ്രീശാന്തും ചിത്രത്തിൽ ഒരു പ്രധാന റോളിൽ അഭിനയിക്കുന്നുണ്ട്. സിനിമയിലെ നാലാമത്തെ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇപ്പോൾ ഇറങ്ങിയിരിക്കുകയാണ്.
അത് കാണുമ്പോൾ ശ്രീശാന്ത് സമാന്തയുടെ ബോയ് ഫ്രണ്ടിന്റെ റോളിലാണ് അഭിനയിക്കുന്നതെന്ന് സൂചനകൾ നൽകുന്നുണ്ട്. മുഹമ്മദ് മോബി എന്ന കഥാപാത്രത്തെയാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. ആദ്യം ശ്രീശാന്ത് അവതരിപ്പിക്കുന്ന കഥാപാത്രമായി പ്രണയത്തിലാവുകയും പിന്നീട് വിജയ് സേതുപതിയെ കാണുകയും അതിന് ശേഷം പ്രണയത്തിൽ ആവുകയുമാവുന്ന റോളാണ് സമാന്ത ചെയ്യുന്നതെന്ന് പാട്ട് കണ്ടാൽ മനസ്സിലാകും.
ഡിപ്പം ഡപ്പാം എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് ഇറങ്ങിയിരിക്കുന്നത്. ലിറിക്കൽ വീഡിയോ ആണെങ്കിലും ചില രംഗങ്ങൾ അതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. അനിരുദ്ധാണ് പാട്ടുകളുടെ സംഗീതം നിർവഹിച്ചിരിക്കുന്നത്. അന്തോണി ദാസനും അനിരുദും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് മൂന്ന് മില്യണിൽ അധികം വ്യൂസാണ് പാട്ടിന് യൂട്യൂബിൽ ലഭിച്ചിരിക്കുന്നത്.