ഈ അടുത്തിടെ റിലീസായി പ്രേക്ഷകരുടെ മികച്ച പ്രതികരണം ലഭിച്ച ഒരു ചിത്രമാണ് ചാവേർ. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തിയ ചിത്രം ടിനു പാപ്പച്ചനാണ് സംവിധാനം ചെയ്തത്. സിനിമ കണ്ട പ്രേക്ഷകർ ഓർത്തിരിക്കുന്ന ഒരു കഥാപാത്രം ചെയ്ത യുവനടിയാണ് ജ്യോതി ശിവരാമൻ. ചാവേറിൽ അഭിനയിക്കുന്നതിന് മുമ്പ് തന്നെ ജ്യോതി ചില സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ തനിക്ക് കഴിഞ്ഞ ദിവസം തന്റെ വസ്ത്രധാരണം കണ്ടിട്ട് അഡ്ജസ്റ്റ് ചെയ്യാൻ താല്പര്യമുണ്ടോ എന്ന രീതിയിൽ ഒരാൾ മെസ്സേജ് ചെയ്തുവെന്നും അതിനെതിരെ താരം സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയുമാണ്. “വസ്ത്രം.. വസ്ത്രമാണല്ലോ ഇപ്പോഴത്തെ മെയിൻ വിഷയം.. എവിടെ നോക്കിയാലും കമന്റ്സ്.. ഇതേതാ ഈ തള്ള, ഇവൾക്ക് മര്യാദയ്ക്ക് തുണി ഉടുത്തുകൂടെ.. അതൊക്കെ പോട്ടെന്ന് വെക്കാം.
ഓരോരുത്തരുടെ ചിന്താഗതിയാണ്! സങ്കുജിത ചിന്താഗതിക്കാർ കരഞ്ഞ് മെഴുകികൊണ്ടേയിരിക്കും. അത് എനിക്കൊരു വിഷയമല്ല. പക്ഷേ പ്രശ്നമുള്ള ഒന്നുണ്ട്. അതിന്റെ സ്ക്രീൻഷോട്ടാണ് രണ്ടാമത് ഇട്ടിരിക്കുന്നത്. ഒരു വർക്കിന് വിളിച്ച ടീമിന്റെ മെസ്സേജാണ് അത്. ഇത്തരം കോസ്റ്റിയൂം ധരിച്ചാൽ അഡ്ജസ്റ്റ് ചെയ്താൽ എന്താണ് പ്രശ്നമെന്ന്.. കോസ്റ്റിയൂം എന്തുമായിക്കോട്ടെ.. എനിക്ക് കംഫോർട്ടബളായിട്ടുള്ള ഡ്രസ്സ് ഞാൻ ഇനിയും ധരിക്കും.
അതിന് അർഥം ഞാനെന്നല്ല ഏതൊരു പെണ്ണും നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാൻ റെഡി ആണെന്നല്ല. ആ ചോദ്യമാണ് എന്നെ പ്രോവോക്ക് ചെയ്തത്. ഇത്തരം ഡ്രെസ്സുകൾ ഇടാമെങ്കിൽ എന്തുകൊണ്ട് അഡ്ജസ്റ്റ് ചെയ്തുകൂടാന്ന്.. വിവരമില്ലായ്മ അലങ്കാരമായി കൊണ്ടുനടക്കുന്ന ഇത്തരക്കാരോട് എന്ത് പറഞ്ഞ് മനസിലാക്കാനാ..”, ജ്യോതി ശിവരാമൻ തനിക്ക് വന്ന മെസ്സേജിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് കുറിച്ചു. ജ്യോതിക്ക് പിന്തുണ അറിയിച്ച് ഒരുപാട് പേർ കമന്റും ഇട്ടിട്ടുണ്ട്.