‘ശരിക്കും ഭാവിയിലെ നയൻ‌താര തന്നെ!! സ്റ്റൈലിഷ് ലുക്കിൽ നടി അനിഖ സുരേന്ദ്രൻ..’ – ഫോട്ടോസ് വൈറൽ

ബാലതാരമായി സിനിമയിലേക്ക് എത്തിയ നിരവധി താരങ്ങൾ പിന്നീട് നായകനായും നായികയായും അഭിനയിക്കുന്നത് പലപ്പോഴും മലയാളി പ്രേക്ഷകർ കണ്ടിട്ടുള്ള ഒരു കാര്യമാണ്. ചിലർ കുട്ടിതാരമായി അഭിനയിച്ചിട്ട് കുറച്ച് വർഷത്തെ ബ്രെക്ക് എടുത്ത ശേഷം മടങ്ങിയെത്തുമ്പോൾ മറ്റുചിലർ ബാലതാരത്തിൽ നിന്ന് വളരെ പെട്ടന്ന് ലീഡ് നടിയിലേക്ക് എത്താറുമുണ്ട്. ഈ തലമുറയിൽ അതുപോലെ നിരവധി പേരുണ്ട്.

ആ കൂട്ടത്തിൽ മലയാളികളുടെ മനസ്സിൽ ഏറെ സ്ഥാനമുള്ള ഒരു കൊച്ചുമിടുക്കിയാണ് അനിഖ സുരേന്ദ്രൻ. പത്ത് വർഷത്തോളം സിനിമയിൽ ബാലതാരമായി അഭിനയിക്കുന്ന അനിഖ ഈ വർഷം അതിന് അവസാനമാക്കിയിരിക്കുകയാണ്. തെലുങ്കിലൂടെ നായികയായി തുടക്കം കുറിക്കുകയും പിന്നീട് മലയാളത്തിലും നായികയായി അനിഖ അഭിനയിക്കുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്.

ബുട്ട ബൊമ്മയാണ് നായികയായി അഭിനയിച്ച ആദ്യ തെലുങ്ക് ചിത്രം. മലയാളത്തിൽ ഓ മൈ ഡാർലിംഗാണ്. ചിലർ അനിഖയ്ക്ക് നായികയാകാനുള്ള ലുക്ക് ആയിട്ടില്ലെന്ന് അഭിപ്രായപ്പെടാറുണ്ട്. പതിനെട്ടുകാരിയായ അനിഖ വരും വർഷങ്ങളിൽ നായികയായി കൂടുതൽ സിനിമകൾ ചെയ്യും. ഈ ഓണത്തിന് റിലീസായ കിംഗ് ഓഫ് കൊത്തയിൽ ദുൽഖറിന്റെ അനിയത്തിയുടെ റോളിൽ അഭിനയിച്ചതും അനിഖ ആയിരുന്നു.

നായികയാകാൻ ലുക്ക് ആയിട്ടില്ലെന്ന് പറഞ്ഞവർക്ക് അടിയെന്ന പോലെ സ്റ്റൈലിഷ് ഫോട്ടോഷൂട്ടുമായി അനിഖ രംഗത്ത് വന്നിരിക്കുകയാണ്. പ്ലാൻ ബി ആക്ഷൻസ് എടുത്ത ചിത്രങ്ങളിൽ അനൂപ് അരവിന്ദ് ഡിസൈനും സ്റ്റൈലിംഗും ചെയ്ത കോസ്റ്റിയൂമിലാണ് അനിഖ തിളങ്ങിയത്. ശരിക്കും ഭാവിയിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാര തന്നെയെന്നും ഫോട്ടോസ് കണ്ടിട്ട് പലരും പറയുന്നു. ജോയാണ് മേക്കപ്പ് ചെയ്തത്.