ബോംബെ മാർച്ച് 12 എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി ജ്യോതി കൃഷ്ണ. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ ജ്യോതി വളരെ പെട്ടന്ന് തന്നെ നായികയായി മാറിയിരുന്നു. ലാസ്റ്റ് ബെഞ്ച് എന്ന സിനിമയിലാണ് ജ്യോതി ആദ്യമായി നായികയായത്. ഗോഡ് ഫോർ സെയിൽ, ഇത് പാതിരാമണൽ തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷം അതിന് ശേഷം ചെയ്തിരുന്നു ജ്യോതി.
ലിസമ്മയുടെ വീട്, അവിചാരിത തുടങ്ങിയ സിനിമകൾക്ക് ശേഷം ദുൽഖറിന്റെ നായികയായി ഞാൻ എന്ന സിനിമയിൽ അഭിനയിച്ച് ശേഷം കൂടുതൽ പ്രേക്ഷക ശ്രദ്ധനേടി. അതുപോലെ ദിലീപിന്റെ നായികയായി ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലും ജ്യോതി നായികയായി തിളങ്ങിയിരുന്നു. ആ സിനിമയ്ക്ക് ശേഷം ജ്യോതി കൂടുതൽ സിനിമകളിൽ നായികയായി കാണുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരുന്നു.
പക്ഷേ പിന്നീട് ജ്യോതിയെ സിനിമകളിൽ അധികം കണ്ടില്ല. 2017-ൽ വിവാഹിതയാവുകയും ചെയ്തു. അത് കഴിഞ്ഞ് മഞ്ജു വാര്യരുടെ ആമി എന്ന സിനിമയിൽ ജ്യോതി അഭിനയിച്ചിരുന്നു. അതാണ് ജ്യോതിയുടെ അവസാന സിനിമ. ക്ലാസ് മേറ്റസിലെ റസിയയായ നടി രാധികയുടെ സഹോദരനെയാണ് ജ്യോതി വിവാഹം ചെയ്തത്. ഒരു മകനും താരത്തിനുണ്ട്. ഭർത്താവിന് ഒപ്പം ദുബായിലാണ് ജ്യോതി കൃഷ്ണ താമസിക്കുന്നത്.
ഇപ്പോൾ താരം നാട്ടിലുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളിൽ ജ്യോതിയുടെ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ ശ്രദ്ധനേടുകയാണ്. സിനിമയിലേക്കുള്ള തിരിച്ചുവരവാണോ എന്ന് ആരാധകർ സംശയിക്കുന്നു. സുബിൽ കെ.എസിന്റെ സ്റ്റൈലിങ്ങിൽ മേരേകിയുടെ ഔട്ട്.ഫിറ്റ് ധരിച്ച് വിഷ്ണു എം.സി എടുത്ത ഫോട്ടോസാണ് ജ്യോതി പങ്കുവച്ചിരിക്കുന്നത്. സംഗീത പാറപ്പുറമാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.