‘മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിച്ച് നടി ജ്യൂവൽ മേരി, സർപ്രൈസ് നൽകി കൂട്ടുകാരികൾ..’ – ഫോട്ടോസ് വൈറൽ

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ഡി ഫോർ ഡാൻസിന്റെ അവതാരകയായി വന്ന് മലയാളികൾക്ക് സുപരിചിതയായ താരമാണ് നടിയും അവതാരകയുമായ ജുവൽ മേരി. അതിന് ശേഷം ജുവലിനെ പ്രേക്ഷകർ കാണുന്നത് മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാൻ അവസരം ലഭിക്കുന്നതാണ്. ഉട്ടോപിയിലെ രാജാവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് ജുവൽ മേരി മലയാള സിനിമയിൽ നായികയായി അരങ്ങേറുന്നത്.

അതേവർഷം തന്നെ ജുവൽ വിവാഹിതയാവുകയും ചെയ്തിരുന്നു. വിവാഹ ശേഷവും ജുവൽ അഭിനയ ജീവിതവും അവതരണ മേഖലയിലും തുടർന്നിരുന്നു. പത്തേമാരി എന്ന സിനിമയിലും ജുവൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. ഒരേ മുഖം, തൃശ്ശിവപേരൂർ ക്ലിപ്തം, ഞാൻ മേരിക്കുട്ടി, പാപ്പൻ, ക്ഷണികം തുടങ്ങിയ മലയാള സിനിമകളിലും അണ്ണാദുരൈ, മാമാനിതൻ തുടങ്ങിയ തമിഴ് സിനിമകളിലും ജുവൽ അഭിനയിച്ചിട്ടുണ്ട്.

സ്റ്റാർ സിംഗർ ജൂനിയർ സീസൺ ത്രീയുടെ അവതാരകയും ജുവൽ ആയിരുന്നു. സമൂഹ മാധ്യമങ്ങളിലും സജീവമായ ജുവൽ മേരി തന്റെ മുപ്പത്തിമൂന്നാം ജന്മദിനം ആഘോഷിക്കുകയാണ് ഇപ്പോൾ. ജുവലിന്റെ സ്കൂൾ സുഹൃത്തുക്കൾ താരത്തിന് ഒരു സർപ്രൈസ് നൽക്കുകയും ചെയ്തിരുന്നു. “33 മാജിക് ആരംഭിക്കുന്നു!! എന്റെ പ്രിയപ്പെട്ടവരേ, ഞങ്ങൾ ഞങ്ങളുടെ കോളേജ് ദിനങ്ങളും വാർഷിക ആഘോഷങ്ങളും ആഘോഷിച്ച എല്ലാ ദിവസവും നല്ലതുപോലെയായിരുന്നു.

നിങ്ങൾ എനിക്കും ക്രിസ്റ്റിൻ മേരി അലക്സിനും വേണ്ടി നിധിവേട്ട പാർട്ടികൾ ഒരുക്കിയ ആ ദിവസങ്ങൾ പോലെ. 2008 മുതലുള്ള സൗഹൃദം.. നിങ്ങളിൽ എത്രപേർക്ക് ഇതുപോലെ മഹത്തായ സൗഹൃദങ്ങൾ സ്വപ്നം കാണാൻ കഴിയും.. സ്നേഹവും ചിരിയും തുടരുന്നു..”, ജുവൽ സുഹൃത്തുക്കൾ നൽകിയ സർപ്രൈസ് പാർട്ടിയുടെ ഫോട്ടോസിനൊപ്പം കുറിച്ചു. നിരവധി പേരാണ് ആശംസകൾ അറിയിച്ച് കമന്റുകൾ ഇട്ടത്.