December 11, 2023

‘തായ്‌ലൻഡ്, ബാലി യാത്രയിൽ നിന്ന്!! ജീവയ്ക്ക് ഒപ്പം അടിച്ചുപൊളിച്ച് അപർണ തോമസ്..’ – ഫോട്ടോസ് വൈറൽ

ടെലിവിഷൻ അവതരണ രംഗത്ത് അവതാരകരായി പ്രവർത്തിക്കുന്നവർക്ക് സമൂഹ മാധ്യമങ്ങളിൽ ഇന്ന് ഒരു സിനിമ-സീരിയൽ താരത്തിന് ലഭിക്കുന്ന അതെ പിന്തുണ ലഭിക്കാറുണ്ട്. പലർക്കും ഫാൻ പേജുകൾ തന്നെയുണ്ടെന്ന് പറയേണ്ടി വരും. സീ കേരളത്തിലെ ഷോകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഒരു അവതാരകനാണ് ജീവ ജോസഫ്. വേറിട്ട അഭിനയ ശൈലി തന്നെയാണ് ജീവയുടെ പ്രതേകത.

സീ കേരളത്തിലെ സരിഗമപ എന്ന മ്യൂസിക് റിയാലിറ്റി ഷോയാണ് ജീവയെ മലയാളികളുടെ പ്രിയങ്കരനാക്കി മാറ്റിയത്. അതിലെ ജീവയുടെ അവതരണം ഇഷ്ടപ്പെട്ടാണ് ജീവയ്ക്ക് ഒരുപാട് ആരാധകരെ ലഭിച്ചത്. മത്സരാർത്ഥികളെയും വിധികർത്താക്കളെയും ഒരുപോലെ കൈയിലെടുക്കാനുള്ള കഴിവും അതിലൂടെ പ്രേക്ഷകരെ രസിപ്പിക്കാനുള്ള ജീവയുടെ ശൈലിയുമാണ് ഇത്രത്തോളം ആരാധകരെ ലഭിക്കാൻ കാരണം.

ജീവയുടെ ഭാര്യ അപർണ തോമസും ഒരു അവതാരകയാണ്. ചില സിനിമകളിലും അപർണ അഭിനയിച്ചിട്ടുണ്ട്. ജീവയും അപർണയും ചേർന്നായിരുന്നു സീ കേരളത്തിലെ തന്നെ മിസ്റ്റർ ആൻഡ് മിസിസ് എന്ന പ്രോഗ്രാം അവതരിപ്പിച്ചിരുന്നത്. അപർണ ഒരു യൂട്യൂബർ കൂടിയാണ്. ബ്യൂട്ടി ടിപ്സ് പോലെയുള്ള വീഡിയോസാണ് അപർണ കൂടുതലായി പങ്കുവെക്കാറുള്ളത്. മികച്ച ഒരു കപ്പിൾ അവതാരകർ കൂടിയാണ് ഇരുവരും.

അപർണയും ജീവയും തങ്ങളുടെ തിരക്കുകളിൽ നിന്ന് ഇടവേള എടുത്തുകൊണ്ട് തായ്‌ലൻഡിലും ബാലിയിലും പോയിരിക്കുകയായിരുന്നു. അവിടെ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് അപർണ ഇപ്പോൾ. “തായ്‌ലൻഡ്, ബാലി യാത്രയിൽ നിന്നുള്ള ക്രമമില്ലാത്ത ഫോട്ടോ ഡംപ്..”, എന്ന തലക്കെട്ട് നൽകിയാണ് അപർണ ഫോട്ടോസ് പോസ്റ്റ് ചെയ്തത്. ക്യൂട്ട് കപ്പിൾ എന്നാണ് ആരാധകർ നൽകിയ കമന്റ്.