അന്ത.രിച്ച ബോളിവുഡ് താരസുന്ദരി ശ്രീദേവിയുടെ മകളും സിനിമ താരവുമായ നടിയാണ് ജാൻവി കപൂർ. അമ്മയുടെ മര.ണം സംഭവിച്ച അതെ വർഷം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ജാൻവി, സൗന്ദര്യത്തിന്റെ കാര്യത്തിലും അമ്മയെ പോലെ തന്നെയാണെന്ന് പ്രേക്ഷകർ വിലയിരുത്തി. പണ്ട് ശ്രീദേവി ഉണ്ടാക്കിയ ഓളം ഇന്ന് മകളുണ്ടാക്കുന്നു എന്നാണ് പ്രേക്ഷകരുടെയും സിനിമ പ്രേമികളുടെയും വിലയിരുത്തലുകൾ.
25-കാരിയായ ജാൻവി ദഡാക് എന്ന ഹിന്ദി സിനിമയിലൂടെയാണ് കരിയർ ആരംഭിച്ചത്. പിന്നീട് നായികാപ്രാധാന്യമുള്ള സിനിമകളിൽ ജാൻവി ഭാഗമായി. കാർഗിൽ യോദ്ധാവായ ഗുഞ്ചൻ സകസേനയുടെ ജീവിതം ആസ്പദമാക്കിയ സിനിമയിൽ ആ വേഷത്തിൽ അഭിനയിച്ചത് ജാൻവി ആയിരുന്നു. ഗുഡ് ലക്ക് ജെറി, റൂഹി തുടങ്ങിയ സിനിമകളിലും ടൈറ്റിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചത് ജാൻവി ആയിരുന്നു.
ഏറ്റവും ഒടുവിലായി മലയാള ചിത്രമായ ഹെലന്റെ ഹിന്ദി റീമേക്കായ മിലിയിലും ടൈറ്റിൽ റോൾ ചെയ്തത് ജാൻവിയായിരുന്നു. അമ്മയെ പോലെ തന്നെ ബോളിവുഡിൽ തന്റെ സാന്നിദ്ധ്യമായി വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജാൻവിയും നേടി. മിസ്റ്റർ ആൻഡ് മിസ്സിസ് മഹിയാണ് ഇനി ഇറങ്ങാനുള്ള ജാൻവിയുടെ സിനിമ. സിനിമയിൽ അത്ര ഗ്ലാമറായി താരം വന്നിട്ടില്ലെങ്കിലും ജീവിതത്തിൽ അങ്ങനെയല്ല.
ഇപ്പോഴിതാ തന്റെ 24 മണിക്കൂറുള്ള ഫോട്ടോസ് ജാൻവി പങ്കുവച്ചിരിക്കുകയാണ്. “കഴിഞ്ഞ 24 മണിക്കൂർ രസകരമായിരുന്നു..” എന്ന ക്യാപ്ഷൻ നൽകിയാണ് ജാൻവി ഫോട്ടോസ് പോസ്റ്റ് ചെയ്തത്. ബീച്ച് വൈബ് ഫോട്ടോസാണ് കൂടുതലും. ചിത്രങ്ങളിൽ ജാൻവിയെ കാണാൻ ഹോട്ടായിട്ടുണ്ടെന്ന് ആരാധകരും പറയുന്നുണ്ട്. ജിം വർക്ക് ഔട്ട് ഫോട്ടോയും, ഐസ് ക്രീം കഴിക്കുന്ന ഫോട്ടോയുമെല്ലാം ഇതിലുണ്ട്.