മലയാളി കുടുംബത്തിൽ ജനിച്ച് തമിഴ് നാട്ടിൽ പഠിച്ച് വളർന്ന് തമിഴ് സിനിമയിലൂടെ തന്നെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ഐശ്വര്യ മേനോൻ. ആപ്പിൾ പെണ്ണ് എന്ന തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ പ്രേക്ഷകർക്ക് സുപരിചിതയായി മാറുന്നതെങ്കിലും അതിന് മുമ്പ് താരം ‘കാതലിൽ സോദപ്പുവാട് യെപ്പാടി’ എന്ന തമിഴ് ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഇതുവരെ എട്ടോളം സിനിമകളിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ നായികയായി മൺസൂൺ മാങ്കോസ് എന്ന സിനിമയിൽ ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം മലയാളത്തിൽ അഭിനയിച്ചിട്ടില്ലെങ്കിലും തമിഴ്, കന്നഡ ഭാഷകളിൽ ഗ്ലാമറസ് വേഷങ്ങളിൽ ഐശ്വര്യ തിളങ്ങിയിട്ടുണ്ട്. മൺസൂൺ മാങ്കോസിലെ രേഖ എന്ന അഭിനയപ്രാധാന്യമുള്ള നായിക കഥാപാത്രമാണ് ഐശ്വര്യ അഭിനയിച്ചത്.
തമിഴ് പടം 2, വീര, തീയാ വേലൈ സെയ്യനം കുമാരൂ എന്നീ തമിഴ് സിനിമകളിലും ദസവല, നമോ ഭൂതത്മ എന്നീ കന്നഡ സിനിമകളിലും ഐശ്വര്യ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്. നാൻ സിരിന്തൽ എന്ന തമിഴ് ചിത്രത്തിലാണ് അവസാനമായി ഐശ്വര്യ അഭിനയിച്ചത്. സിനിമകളിലെ പോലെ ജീവിതത്തിലും ഗ്ലാമറസ് വേഷങ്ങളിലാണ് ഐശ്വര്യയെ കാണാൻ സാധിക്കുന്നത്.
മിക്കപ്പോഴും ഐശ്വര്യയുടെ ചിത്രങ്ങൾ ആരാധകരുടെ മനസ്സ് കീഴടക്കാറുണ്ട്. അതിപ്പോൾ സാരിയിൽ ആണെങ്കിലും സ്റ്റൈലിഷ് ഔട്ട് ഹിറ്റുകളിൽ ആണെങ്കിലും ഐശ്വര്യയെ ഹോട്ട് ലുക്കിലാണ് കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ ഐശ്വര്യ ജിമ്മിൽ അതികഠിനമായ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോയാണ് വൈറലാവുന്നത്. നേരത്തെയും താരം ജിം വീഡിയോ പങ്കുവച്ചിട്ടുണ്ട്. ഈ തവണ ഹെവി വെയിറ്റ് ലിഫ്റ്റിംഗ് വർക്ക് ഔട്ടാണ് താരം ചെയ്തിരിക്കുന്നത്.