‘വെള്ളച്ചാട്ടങ്ങൾ എന്നെ എപ്പോഴും മയക്കാറുണ്ട്! ബാലിയിൽ സമയം ചിലവഴിച്ച് നടി ഐശ്വര്യ മേനോൻ..’ – ഫോട്ടോസ് വൈറൽ

ഒത്തിരി സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ ധാരാളം ആരാധകരുള്ള ഒരു നടിയാണ് ഐശ്വര്യ മേനോൻ. തമിഴ് ചിത്രത്തിലൂടെ അരങ്ങേറിയ ഐശ്വര്യ മലയാളി ആണെങ്കിലും ജനിച്ചതും വളർന്നതുമെല്ലാം തമിഴ് നാട്ടിലാണ്. അതുകൊണ്ട് തന്നെ തമിഴ് സിനിമകളിലൂടെയാണ് കരിയർ തുടങ്ങിയത്. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നഡയിലും ചുരുങ്ങിയ സമയം കൊണ്ട് അഭിനയിച്ച് കഴിഞ്ഞിട്ടുണ്ട്.

മലയാളത്തിൽ ഫഹദിന്റെ നായികയായി മൺസൂൺ മാങ്കോസ് എന്ന ചിത്രത്തിലാണ് അഭിനയിച്ചിട്ടുള്ളത്. ആകെ ആ ഒരു സിനിമയിൽ മാത്രമാണ് മലയാളത്തിൽ ചെയ്തിട്ടുള്ളത്. തെലുങ്കിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്പൈ എന്ന ചിത്രമാണ് ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയത്. കുറച്ച് ആഴ്ചകൾക്ക് മുമ്പ് ഐശ്വര്യ തന്റെ വളർത്തു നായയെ പരിചയപ്പെടുത്തിയ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. കോഫി മേനോൻ എന്നായിരുന്നു നായയ്ക്ക് നൽകിയ പേര്.

ഇതിന്റെ പേരിൽ ഒരുപാട് ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു താരം. ഇപ്പോഴിതാ ഐശ്വര്യ ബാലിയിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളും ഐശ്വര്യ പങ്കുവച്ചിട്ടുണ്ട്. ഒരു വെള്ളച്ചാട്ടത്തിന് കീഴിൽ നിൽക്കുന്ന ഫോട്ടോസാണ് ഇതിൽ ശ്രദ്ധേയം. “വെള്ളച്ചാട്ടങ്ങളാൽ ഞാൻ എപ്പോഴും മയങ്ങാറുണ്ട്. അത് ഇഴയുന്ന ശബ്ദമാണോ ഇടിമുഴക്കമാണോ എന്ന് എനിക്കറിയില്ല, ഇത് സംഗീതം പോലെയാണോ അതോ വെള്ളത്തിൻ്റെ ശുദ്ധവും ശുദ്ധവുമായ അതുല്യമായ ഗന്ധമാണോ!

അതിൻ്റെ സൌന്ദര്യം, മണം, സംഗീതം എന്നിവയിൽ എപ്പോഴും കൗതുകം തോന്നിയിട്ടുണ്ട്..”, ഇതായിരുന്നു ആ മനോഹര ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഐശ്വര്യ കുറിച്ചത്. ഒരുപാട് ആരാധകർ ഫോട്ടോസിന് താഴെ കമന്റ് ഇട്ടിട്ടുള്ളത്. ചില തമിഴ് ആളുകൾ വളരെ മോശമായ കമന്റുകളും പോസ്റ്റിൽ ഇട്ടിട്ടുണ്ട്. ശരീരഭാഗങ്ങളെ കുറിച്ചുള്ള മോശം കമന്റുകളാണ് ഇതിൽ കൂടുതലും. എന്തായാലും താരം അതിനോട് ഒന്നും പ്രതികരിച്ചിട്ടില്ല.