‘ബീച്ചിൽ ആനന്ദ നൃത്തമാടി ഇഷ്‌കിലെ നായിക ആൻ ശീതൾ, ക്യൂട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

പൃഥ്വിരാജ് നായകനായ എസ്ര എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് നടി ആൻ ശീതൾ. അതിന് മുമ്പ് മമ്മൂട്ടിയുടെ ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നുവെങ്കിലും അധികം ശ്രദ്ധനേടാൻ സാധിച്ചിരുന്നില്ല. പിന്നീട് ഇഷ്‌ക് എന്ന ഷൈൻ നിഗം നായകനായി ചിത്രത്തിൽ നായികയായി അഭിനയിച്ചു താരം.

ആ ചിത്രത്തോടെ ആൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും ഒരുപാട് ആരാധകർ ലഭിക്കുകയും ചെയ്തു. ഇന്നും ഇഷ്കിന്റെ ക്ലൈമാക്സ് രംഗങ്ങളിലെ ആനിന്റെ പ്രകടനം പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന ഒന്നുകൂടിയാണ്. സിനിമയിൽ മാത്രമല്ല ഒന്ന്-രണ്ട് മ്യൂസിക് വീഡിയോകളിലും ആൻ അഭിനയിച്ചിട്ടുണ്ട്. അത് പോലെ ആദ്യമായി തമിഴിൽ അഭിനയിച്ച ഭരത്തിന്റെ നായികയായ കാളിദാസും എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ലോക്ക് ഡൗണിന് ശേഷം ആൻ സിനിമകളിൽ ഒന്നും അഭിനയിച്ചിട്ടില്ല. എസ്ര കഴിഞ്ഞപ്പോഴും ആൻ രണ്ട് വർഷം കഴിഞ്ഞാണ് ഇഷ്കിൽ അഭിനയിച്ചത്. തെലുങ്കിൽ ആദ്യമായി അഭിനയിക്കുന്ന ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നുണ്ട്. അതുപോലെ മലയാളത്തിൽ ആരവം എന്ന സിനിമയിലും താരം അഭിനയിക്കുന്നുണ്ട്. താരത്തിന്റെ മികച്ച വേഷങ്ങളാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ആൻ പലപ്പോഴും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. സ്കേറ്റിംഗ് ബോർഡിലെ താരത്തിന്റെ അഭ്യാസപ്രകടനങ്ങളുടെ വീഡിയോ മിക്കപ്പോഴും വൈറലായിട്ടുണ്ട്. ഇപ്പോഴിതാ ബീച്ചിൽ ചെറിയ രീതിൽ നൃത്തച്ചുവടുകൾ വെക്കുന്ന വീഡിയോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ആൻ. താരത്തിനെ വീഡിയോയിൽ കാണാൻ എന്ത് ക്യൂട്ട് ആണെന്നാണ് ആരാധകരുടെ അഭിപ്രായം.