‘തടി കൂട്ടിയത് ഇങ്ങനെയാണ്! ജിമ്മിൽ നിന്ന് വർക്ക്ഔട്ട് വ്‌ളോഗ് പങ്കുവച്ച് ഇശാനി കൃഷ്ണ..’ – വീഡിയോ കാണാം
സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന ഒരു താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറിന്റെ നാല് പെൺമക്കളും സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള താരങ്ങളാണ്. മൂത്തമകൾ അഹാന സിനിമയിൽ നായികയായി പ്രേക്ഷകരുടെ മനം കീഴടക്കിയപ്പോൾ മൂന്നാമത്തെ മകൾ ഇശാനിയും സിനിമയിൽ ചെറിയ വേഷങ്ങൾ അഭിനയിച്ച് ചുവടുറപ്പിച്ചു.
രണ്ടാമത്തെയും നാലത്തെയും പെൺമക്കൾ സോഷ്യൽ മീഡിയയിലെ മറ്റ് രണ്ടുപേരെ പോലെ തന്നെ ഇൻഫ്ലുവെൻസേർസ് ആണ്. നാല് പേരും ഫിറ്റ്നസിന് ശ്രദ്ധ കൊടുക്കുന്ന ആളുകളാണ്. നാൾ പെൺകുട്ടികളിൽ ഏറ്റവും മെലിഞ്ഞ വ്യക്തിയായിരുന്നു മൂന്നാമത്തെ മകൾ ഇശാനി കൃഷ്ണ. എന്നാൽ ഈ കഴിഞ്ഞ ലോക്ക് ഡൗണിന് ശേഷം ഇശാനിയ്ക്ക് നല്ല മാറ്റം സംഭവിച്ചിട്ടുണ്ട്.
വെയ്റ്റ് കുറയ്ക്കാൻ മാത്രമല്ല കൂട്ടാനും ജിമ്മിൽ പോകുന്നവരെ നമ്മുക്ക് അറിയാം. അത്തരത്തിൽ കൃത്യമായ വർക്ക് ഔട്ടും അതുപോലെ തന്നെ ഡയറ്റും ചെയ്താണ് ഇശാനി തടി കൂട്ടിയത്. ഇപ്പോഴിതാ ഇശാനി തന്റെ ആരാധകർക്ക് ഒപ്പം തടി കൂട്ടുന്നതിന് വേണ്ടി ചെയ്ത വർക്ക് ഔട്ടിനെ കുറിച്ച് യൂട്യൂബിൽ ഒരു വ്‌ളോഗ് ചെയ്യുകയും അത് ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. മാർച്ച് ഒന്ന് തൊട്ടാണ് ഇശാനി ജിമ്മിൽ പോയി തുടങ്ങിയത്.
ഒന്നര മാസം കൊണ്ട് മൂന്ന് കിലോ കൂടിയെന്ന് ഇശാനി പറഞ്ഞു. ജിമ്മിൽ ചെന്ന ശേഷം ആദ്യം എല്ലാവരുംക് ചെയ്യണ്ടത് 10-15 മിനിറ്റോളം വാമപ്പ് ആണെന്നും പിന്നീട് മാത്രമേ വർക്ക് ഔട്ട് തുടങ്ങാൻ പാടുകയുള്ളു എന്നും ഇശാനി പറയുന്നു. ഇശാനി വർക്ക് ഔട്ടിൽ ആദ്യം ചെയ്തത് ‘സുമോ’ ഡെഡ് ലിഫ്റ്റാണ്. സുമോ ഡെഡ് ലിഫ്റ്റിൽ ബാർ വെയ്റ്റ് 20 കിലോയും അല്ലാതെ സൈഡ് വെയ്റ്റ് പത്തും പത്തും വച്ചാണ് ചെയ്തത്. ഇത് മൂന്ന് സെറ്റ് ചെയ്യണമെന്ന് ഇശാനി ആവശ്യപ്പെടുന്നു.
പിന്നീട് ഇശാനി ‘ഡംബൽ റോ’ ചെയ്തു, അതും പത്ത് റൗണ്ട് വീതം മൂന്ന് സെറ്റ് ചെയ്യണമെന്ന് ഇശാനി പറയുന്നു. അടുത്തതായി താരം ആർമി പുൾ-അപ്പാണ് ചെയ്തത്. കഴിഞ്ഞ വർക്ക് വീഡിയോയിൽ ഇശാനി ചെയ്ത അനിമൽ ഫ്ലോ ഈ തവണയും പുതിയ ഒരെണ്ണം ചെയ്തുകൊണ്ട് തന്റെ ആരാധകർക്ക് കാണിച്ചുകൊടുത്തു. ഒരു മാസം ചെയ്യുമ്പോൾ തന്നെ മാറ്റം മനസ്സിലാവും. രണ്ടാം മാസത്തിലേക്ക് എത്തുമ്പോൾ അത് കാഴ്ച്ചയിൽ തന്നെ മനസ്സിലാവുമെന്നും ഇശാനി പറഞ്ഞു.