February 29, 2024

‘ശരിക്കും ബാർബി ഗേളിനെ പോലെയുണ്ട്!! കിടിലൻ ഡാൻസുമായി നടി ഇഷാനി കൃഷ്ണ..’ – വീഡിയോ വൈറൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും മൂത്തമകളായ അഹാനയും മറ്റു മൂന്ന് മക്കളും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് സ്വാധീനം ചിലതാൻ സാധിക്കുന്ന ആളുകളാണ്. എല്ലാവർക്കും സോഷ്യൽ മീഡിയകളിൽ ഒരുപാട് ഫോളോവേഴ്സുമുണ്ട്. ലോക്ക് ഡൗൺ കാലഘട്ടമാണ് ഇവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്.

ടിക് ടോക് പോലെയുള്ള പ്ലാറ്റുഫോമുകളിൽ ആദ്യം വീഡിയോസ് പോസ്റ്റ് ചെയ്യുകയും പിന്നീട് എല്ലാവരും അവരവരുടേതായ യൂട്യൂബ് ചാനലുകൾ ആരംഭിക്കുകയും ചെയ്തു. അതുവഴി എല്ലാവരും യൂട്യൂബ് വഴി സമ്പാദിക്കുകയും ചെയ്യുന്നുണ്ട്. അഹാന കൃഷ്ണ സിനിമയിൽ സജീവമായി നിൽക്കുന്നതിനോടൊപ്പം സമൂഹ മാധ്യമങ്ങളിൽ വീഡിയോസും പോസ്റ്റുകളുമായി നിറഞ്ഞ് നിൽക്കാറുണ്ട്.

അഹാനയ്ക്കും അച്ഛനും പിന്നാലെ സിനിമയിൽ അഭിനയത്തിലേക്ക് കടന്ന് മറ്റൊരു താരം കൂടി ഈ താരകുടുംബത്തിലുണ്ട്. അഹാനയുടെ രണ്ടാമത്തെ അനിയത്തിയായി ഇഷാനി കൃഷ്ണയാണ് ആ താരം. ഇഷാനി മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ചെയ്തിട്ടുണ്ട്. ഏറെ പ്രാധാന്യം നിറഞ്ഞൊരു കഥാപാത്രം കൂടിയാണ് ആ ചിത്രത്തിൽ ഇഷാനി അവതരിപ്പിച്ചത്. ഇൻസ്റ്റാഗ്രാമിൽ ഏകദേശം പത്ത് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സും ഇഷാനിക്കുണ്ട്.

ഇഷാനി ഏറ്റവും പുതിയതായി ചെയ്ത ഒരു ഫോട്ടോഷൂട്ട് ഈ കഴിഞ്ഞ ദിവസം ശ്രദ്ധനേടിയിരുന്നു. അതെ ഡ്രെസ്സിൽ ബാർബി ഗേൾ സോങ്ങിന് ചെറിയ രീതിയിൽ ചുവടുവച്ച് അതിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇഷാനി ഇപ്പോൾ. ശരിക്കും ഇഷാനിയെ ഈ ഡ്രെസ്സിൽ കാണാൻ ഒരു ബാർബി ഗേളിനെ പോലെ തന്നെയുണ്ടെന്ന് ആരാധകരും പറയുന്നു. ജിക്സൺ ഫ്രാൻസിസാണ് വീഡിയോ എടുത്തിരിക്കുന്നത്.