‘ചേച്ചി അഹാനയേക്കാൾ സുന്ദരി!! ഹോട്ട് ലുക്കിൽ തിളങ്ങി നടി ഇഷാനി കൃഷ്ണ..’ – ഫോട്ടോസ് വൈറൽ

സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന താരങ്ങളാണ് നടൻ കൃഷ്ണകുമാറിന്റെ നാല് പെൺമക്കൾ. ഓരോ ആളുകളും അവരവരുടെ കഴിവുകൾ പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ അടക്കി ഭരിച്ചുകൊണ്ടിരിക്കുകയാണ്. നാല് പേർക്കും ഒരുപാട് ആരാധകരുമുണ്ട്. മൂത്തമകൾ അഹാന കൃഷ്ണ സിനിമയിൽ വന്ന ശേഷമാണ് പ്രേക്ഷകർക്ക് സുപരിചിതയാതെങ്കിൽ മറ്റു മൂന്ന് പേർ അങ്ങനെയല്ല!

ചേച്ചിക്കും അച്ഛനും അമ്മയ്ക്കും ഒപ്പം വീഡിയോ ചെയ്താണ് ബാക്കി മൂന്ന് പേർ പ്രശ്തി നേടിയത്. നാല് പേരും യൂട്യൂബിൽ സ്വന്തമായി ചാനലുകളുള്ള താരങ്ങളാണ്. കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സും സബ് സ്ക്രൈബേഴ്സുമുള്ളത് നടിയായ അഹാനയ്ക്ക് തന്നെയാണ്. പ്രായത്തിന്റെ ഓഡറിൽ തന്നെയാണ് ഇരുവരുടെയും ആരാധകരുടെ എണ്ണത്തിലുള്ള വ്യത്യസ്തമെന്നും പറയാം.

അഹാനയ്ക്ക് ശേഷം സിനിമയിലൂടെ ശ്രദ്ധ നേടിയ ആളാണ് കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകൾ ഇഷാനി. മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിൽ ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് ഇഷാനി അവതരിപ്പിച്ചത്. തീരെമെലിഞ്ഞ ശരീരമുള്ള ഇഷാനി തന്റെ ശരീരഭാരം കൂട്ടിയതിന്റെ വീഡിയോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായിരുന്നു.

ശരീരഭാരം കൂടിയ ശേഷമാണ് ഇഷാനിയെ കാണാനാണ് ഭംഗിയെന്ന് ആരാധകരിൽ പലരും കമന്റുകൾ ഇട്ടിട്ടുണ്ടായിരുന്നു. ഇപ്പോഴിതാ മോഡേൺ വേഷത്തിൽ ഹോട്ട് ലുക്കിൽ കിടിലം ചിത്രങ്ങൾ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് ഇഷാനി. നായികയായി സിനിമയിൽ അഭിനയിക്കൂ, ചേച്ചിയേക്കാൾ സുന്ദരി ഇഷാനിയാണ് എന്നൊക്കെ കമന്റുകളും ചിത്രങ്ങൾക്ക് താഴെ വന്നിട്ടുണ്ട്.

CATEGORIES
TAGS
NEWER POST‘പ്രഫസർ ജയന്തിയുടെ അച്ഛൻ, എനിക്ക് സ്വന്തം അച്ഛനെ പോലെ..’ – ജി കെ പിള്ളയുടെ വിയോഗത്തിൽ നടി ആശ ശരത്ത്
OLDER POST‘ലെഹങ്കയിൽ കിടിലം ലുക്കിൽ തിളങ്ങി നടി ഷംന കാസിം, ക്യൂട്ട് എന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം