യുവതീയുവാക്കൾക്ക് ഇടയിൽ തരംഗമായ ഒരു സിനിമയായിരുന്നു തട്ടത്തിൻ മറയത്ത്. നിവിൻ പൊളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഇഷ തൽവാർ എന്ന പുതുമുഖം ആയിരുന്നു നായികയായി എത്തിയത്. ആദ്യ സിനിമയിലൂടെ തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഇഷയ്ക്ക് സാധിച്ചു. മലയാളക്കരയുടെ ഉമ്മച്ചി കുട്ടിയായി ഇഷ മാറുകയും ചെയ്തിരുന്നു.
ആദ്യ സിനിമ തന്നെ സൂപ്പർഹിറ്റായതോടെ ഇഷയ്ക്ക് ഒരുപാട് അവസരങ്ങൾ വേറെയും ലഭിച്ചു. മലയാളത്തിൽ മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഇഷ അഭിനയിച്ചു. 2017-ൽ ട്യൂബ് ലൈറ്റ് എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറിയ ഇഷ മിർസാപൂർ എന്ന വെബ് സീരിസിന്റെ രണ്ടാം സീസണിൽ അഭിനയിച്ചതോടെ ഇന്ത്യ ഒട്ടാകെ ശ്രദ്ധനേടുന്ന അഭിനയത്രിയായി മാറുകയും ചെയ്തിരുന്നു.
തമിഴിൽ പുറത്തിറങ്ങിയ റൺ ബേബി റൺ എന്ന സിനിമയാണ് ഇഷയുടെ അവസാനമായി റിലീസ് ചെയ്തത്. മലയാളത്തിൽ പൃഥ്വിരാജ് ചിത്രമായ തീർപ്പാണ് അവസാനമായി ഇറങ്ങിയത്. അതുപോലെ ഒടിടി പ്ലാറ്റഫോമിൽ ഈ കഴിഞ്ഞ ദിവസം ഇഷ അഭിനയിച്ച ഒരു വെബ് സീരിസിന്റെ എപ്പിസോഡുകളും പുറത്തുവന്നിട്ടുണ്ട്. സാസ്, ബഹു ഔർ ഫ്ലാമിങ്കോ എന്നാണ് ഹിന്ദി വെബ് സീരിസിന്റെ പേര്.
വെബ് സീരിസിന്റെ പ്രൊമോഷന്റെ ഭാഗമായി ഇഷ ചെയ്ത ഗ്ലാമറസ് ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഒരു നോർത്ത് ഇന്ത്യൻ പെൺകുട്ടിയുടെ ലുക്കിൽ കട്ട ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് ഇഷ തിളങ്ങിയത്. യുഗം മോങ്ങയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സോബിയ അമീനിന്റെ സ്റ്റൈലിങ്ങിൽ റഫു’ഡിയുടെ സ്റ്റൈലിഷ് ഔട്ട് ഫിറ്റാണ് ഇഷ തൽവാർ ഷൂട്ടിന്റെ വേണ്ടി ധരിച്ചത്.