ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യൻ എന്ന സിനിമയിൽ വില്ലൻ വേഷത്തിൽ അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടൻ ഇന്ദ്രജിത്ത്. അച്ഛൻ സുകുമാരന്റെ പാത പിന്തുടർന്ന് സിനിമയിലേക്ക് എത്തിയ ഇന്ദ്രജിത്ത് തുടക്കത്തിൽ വില്ലൻ വേഷങ്ങളിലും പിന്നീട് നായക വേഷങ്ങളിലും തിളങ്ങി. സഹോദരൻ പൃഥ്വിരാജിന് ഒപ്പം ഇന്ദ്രജിത്ത് ഇന്ന് മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്. അനിയൻ സംവിധാനം ചെയ്ത സിനിമയിലും ഇന്ദ്രജിത്ത് അഭിനയിച്ചു.
ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലാണ് ഇപ്പോൾ ഇന്ദ്രജിത്ത് അഭിനയിക്കുന്നത്. നടി പൂർണിമയാണ് ഇന്ദ്രജിത്ത് വിവാഹം ചെയ്തത്. 2002-ലാണ് ഇന്ദ്രജിത്ത് പൂർണിമയുമായി പ്രണയിച്ച് വിവാഹിതനാകുന്നത്. രണ്ട് പെണ്മക്കളാണ് താരത്തിനുള്ളത്. ഇതിൽ മൂത്തമകൾ സിനിമയിൽ ഗായികയായും ഇളയമകൾ അച്ഛന്റെ ഇളയച്ഛന്റെയും കൂടെ സിനിമയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മൊത്തത്തിൽ ഒരു താരകുടുംബാണ്.
പ്രാർത്ഥന, നക്ഷത്ര എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. ഇപ്പോഴിതാ താരകുടുംബം ഒരുമിച്ച് വിഷു ആഘോഷിച്ചതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ്. വിഷു ആശംസകൾ എന്ന് എഴുതികൊണ്ടാണ് ഇന്ദ്രജിത്ത് ചിത്രങ്ങൾ പങ്കുവച്ചത്. ഇതിൽ പൂർണിമയും പ്രാർത്ഥനയും നക്ഷത്രയും കൂടാതെ വേറെയും രണ്ട് കുട്ടികളെ കാണാൻ കഴിയും. അതാരാണെന്ന് പോസ്റ്റിൽ താരം സൂചിപ്പിച്ചിട്ടില്ല.
എന്നാൽ പോസ്റ്റിന് താഴെ ചിലർ കമന്റ് ഇട്ടിരിക്കുന്നത് നാല് കുട്ടികളെ കാണാനും ഒരുപോലെയുണ്ടെന്നാണ്. ഇത് കൂടാതെ പൂർണിമയുടെ അനിയത്തിക്കും ഭർത്താവിനും കുഞ്ഞിനും പൂർണിമയുടെ അച്ഛനും അമ്മയ്ക്കും ഒപ്പമുള്ള ചിത്രങ്ങളുമുണ്ട്. ആരാധകർ തിരിച്ചും കുടുംബത്തിന് വിഷു ആശംസിച്ച് കമന്റുകൾ ഇട്ടിരുന്നു. വിവാഹിതയായ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന പൂർണിമ ഈ അടുത്തിടെ വീണ്ടും തിരിച്ചുവരവ് നടത്തി.