‘നടി ഇലിയാന അമ്മയായി! ആൺകുഞ്ഞിന് ജന്മം നൽകി താരം..’ – പങ്കാളിയുടെ പേര് കണ്ടുപിടിച്ച് സോഷ്യൽ മീഡിയ

തെന്നിന്ത്യൻ സിനിമകളിലും ബോളിവുഡിലും അറിയപ്പെടുന്ന നായികയാണ് ഇലിയാന ഡിക്രൂസ്. തെലുങ്ക് ചിത്രമായ പോക്കിരി, തമിഴ് ചിത്രമായ നൻപൻ, ബോളിവുഡ് ചിത്രമായ ബർഫി തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതയായ ഒരാളാണ് ഇലിയാന. ഇപ്പോൾ ബോളിവുഡിലാണ് ഇലിയാന കൂടുതൽ സജീവമായി നിൽക്കുന്നത്. ഇലിയാന ഇപ്പോൾ അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.

ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് ഇലിയാന. ഓഗസ്റ്റ് ഒന്നിനാണ് ഇലിയാനയ്ക്ക് കുഞ്ഞ് ജനിച്ചത്. അഞ്ചാം തീയതിയാണ് ഇലിയാന ഈ വിശേഷം ആരാധകരുമായി പങ്കുവച്ചത്. ഏപ്രിൽ പതിനെട്ടിന് ആയിരുന്നു ഇലിയാന താൻ ഗർഭിണി ആണെന്നുള്ള വിവരം അറിയിച്ചത്. പക്ഷേ ഈ കാര്യം വെളിപ്പെടുത്തിയെങ്കിലും ആരാണ് പങ്കാളി എന്ന് താരം ആ സമയത്ത് പുറത്തുവിട്ടിരുന്നില്ല.

അത് പിന്നീട് താരത്തിന് എതിരെയുള്ള സൈബർ ആക്ര മണങ്ങളിലേക്കും പോയി. പേര് വെളിപ്പെടുത്താതെ പിന്നീട് പങ്കാളിക്ക് ഒപ്പം നിൽക്കുന്ന ഒരു ബ്ലർ ഫോട്ടോ ഇലിയാന പോസ്റ്റ് ചെയ്തു. കുഞ്ഞിന് നൽകിയ പേരും ഇപ്പോൾ താരം പങ്കുവച്ചിട്ടുണ്ട്. “ഞങ്ങളുടെ പ്രിയപ്പെട്ട ആൺകുട്ടിയെ ലോകത്തിലേക്ക് സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾ എത്ര സന്തോഷത്തിലാണെന്ന് വാക്കുകൾക്ക് വിശദീകരിക്കാനാവില്ല. നിറഞ്ഞു കവിഞ്ഞ ഹൃദയങ്ങൾ..”, ഇലിയാന കുഞ്ഞിന്റെ ചിത്രത്തോടൊപ്പം കുറിച്ചു.

‘കോവ ഫീനിക്സ് ഡോളന്‍’ എന്നാണ് മകന് ഇലിയാനയും പങ്കാളിയും ചേർന്ന് നൽകിയിരിക്കുന്ന പേര്. കോവ എന്ന പേരിന്റെ അർത്ഥം ഒരു യോദ്ധാവ് അല്ലെങ്കിൽ ധീരൻ എന്നാണ്. ഒരു ദേശീയ മാധ്യമം ഇലിയാനയുടെ പങ്കാളി ആരാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മിഖായേൽ ഡോളന്‍ എന്നാണ് ഇലിയാനയുടെ കാമുകന്റെ പേര്. ഇരുവരും മെയ് പതിമൂന്നിന് വിവാഹിതരായെന്നു റിപ്പോർട്ടിൽ പറയുന്നുണ്ട്.