മലയാള ഈ വർഷം ആദ്യം ഇറങ്ങിയ സൂപ്പർഹിറ്റുകളിൽ ഒന്നായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത് പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന റോളുകളിൽ അഭിനയിച്ച ഹൃദയം പ്രേക്ഷകരുടെ ഹൃദയങ്ങളിലും സ്ഥാനം നേടിയിരുന്നു. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം ആയിരുന്നു സിനിമ നിർമ്മിച്ചിരുന്നത്.
വിശാഖ് ആദ്യമായി ഒറ്റയ്ക്ക് നിർമ്മിച്ച ചിത്രം കൂടിയായിരുന്നു ഇത്. പ്രണവിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയ ഹൃദയത്തിലെ അഭിനേതാക്കളെ പോലെ തന്നെ നിർമ്മാതാവും മനസ്സിൽ ഇടം നേടിയിരുന്നു. നിവിൻ പൊളി, നയൻതാര എന്നിവർ അഭിനയിച്ച ലവ് ആക്ഷൻ ഡ്രാമ ആയിരുന്നു വിശാഖ് ആദ്യമായി നിർമ്മിച്ച സിനിമ. അതിൽ അജു വർഗീസും ഒരു നിർമ്മാതാവായിരുന്നു.
ഹെലൻ എന്ന സിനിമയുടെ വിതരണം നടത്തിയത് വിശാഖ് ആയിരുന്നു. ലോക്ക് ഡൗൺ നാളിൽ യൂട്യൂബിൽ കോമഡി സീരീസും വിശാഖ് നിർമ്മിച്ചിരുന്നു. വിശാഖിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്ന് വന്നെത്തിയിരിക്കുകയാണ്. വിശാഖ് വിവാഹിതനാകാൻ പോവുകയാണ്. ഒരു സ്വകാര്യ ഹോട്ടലിൽ വച്ച് ഇന്ന് വിശാഖിന്റെ വിവാഹ നിശ്ചയം ഇന്ന് നടന്നു. അദ്വൈത ശ്രീകാന്ത് എന്നാണ് പെൺകുട്ടിയുടെ പേര്.
വിവാഹ നിശ്ചയത്തിന് ഹൃദയം ടീമിലെ പ്രധാന ആളുകളെല്ലാം പങ്കെടുത്തിരുന്നു. പ്രണവ് മോഹൻലാൽ, കല്യാണി, അജു വർഗീസ്, വിനീത് ശ്രീനിവാസനും കുടുംബവും എന്നിവർ ചടങ്ങളിൽ പങ്കെടുക്കാൻ എത്തിയതിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. “ഹൃദയം ഷൂട്ടിംഗ് തുടങ്ങിയപ്പോൾ മുതൽ കാത്തിരുന്ന ദിവസമെന്നാണ് കല്യാണി ഇൻസ്റ്റയിൽ കുറിച്ചത്.