മലയാള സിനിമ നടിമാരെ മലയാളികൾ കൂടുതലായി കാണാൻ ആഗ്രഹിക്കുന്നത് നാടൻ വേഷങ്ങളിലാണ്. സിനിമയ്ക്ക് അകത്തും പുറത്തും അവരുടെ ലുക്ക് ശ്രദ്ധിക്കാറുണ്ട് മലയാളികൾ. പൊതുവേ നടിമാരെ സാരി പോലെയുള്ള നാടൻ വേഷങ്ങളിൽ കാണുമ്പോൾ അതിന്റെ ചിത്രങ്ങളും വീഡിയോസും ആരാധകർ സോഷ്യൽ മീഡിയയിൽ ഏറ്റെടുക്കാറുണ്ട്. ഗ്ലാമറസായി കാണാൻ ആഗ്രഹിക്കുന്ന മലയാളികളുമുണ്ട്.
സിനിമയിൽ ഈ രണ്ട് തരം വേഷങ്ങളും ചെയ്യാൻ കഴിയുക എന്നത് പ്രശംസീയമാണ്. അങ്ങനെ മലയാള സിനിമയിൽ ഒരുപോലെ നാടൻ വേഷങ്ങളും ഗ്ലാമറസ് വേഷങ്ങളും ചെയ്തിട്ടുള്ള ഒരാളാണ് നടി ഹണി റോസ്. ഹണി റോസ് ഒരുപക്ഷേ കൂടുതൽ തിളങ്ങിയത് ഗ്ലാമറസ് വേഷങ്ങളിലാണ്. സിനിമയിൽ മേക്കപ്പ് ഇടാതെ തന്നെ സുന്ദരിയായി കാണപ്പെടുന്ന ഒരു അഭിനയത്രി കൂടിയാണ് ഹണി റോസ്.
ഈ അടുത്ത കാലങ്ങളിൽ മലയാളികൾ നെഞ്ചിലേറ്റിയ ഹണി റോസിന്റെ നിരവധി വീഡിയോസ് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. കൂടുതലും ഹണി റോസ് ഉദ്ഘാടനങ്ങളിൽ പങ്കെടുക്കാൻ എത്തുമ്പോഴുള്ള ലുക്കുകളാണ് ശ്രദ്ധനേടുന്നത്. നേരത്തെ പറഞ്ഞത് പോലെ ഹണി റോസ് ഏത് വേഷങ്ങളിലും സുന്ദരിയാണ്. നാടൻ ലുക്കിലും ഗ്ലാമറസ് ലുക്കിൽ ഹണി ഇതുപോലെയുള്ള ചടങ്ങുകളിൽ എത്താറുണ്ട്.
ഇപ്പോഴിതാ തിരുവനന്തപുരത്തെ ഇമ്പേരിയൽ കിച്ചൺ എന്ന ഹോട്ടലിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴുള്ള ഹണി റോസിന്റെ വീഡിയോസാണ് വൈറലാവുന്നത്. ഹണി റോസ് തനി നാടൻ ലുക്കിൽ ദാവണിയുടുത്താണ് ചടങ്ങിനായി എത്തിയത്. പതിവ് പോലെ തന്നെ ഈ തവണയും ആരാധകരുടെ ഹൃദയം കവരാൻ ഹണി റോസിന് സാധിച്ചിട്ടുമുണ്ട്. ഈ സൗന്ദര്യത്തിന് മുന്നിൽ ആരും നോക്കി പോകുമെന്ന് ഹണിയുടെ ആരാധകരും അഭിപ്രായപ്പെട്ടു.