മലയാളം വിട്ട് അന്യഭാഷകളിൽ ഗ്ലാമറസ് റോളുകൾ നടിമാർ ചെയ്യുമ്പോഴും ഇവിടെ അത്തരത്തിലുള്ള വേഷങ്ങളിൽ അഭിനയിക്കാൻ 2010 കാലഘട്ടത്തിൽ താരങ്ങൾ ഇല്ലായിരുന്നു. പലരും ചെയ്യാൻ മടിച്ചിരുന്ന വേഷങ്ങളാണ് എന്നതാണ് സത്യം. ആ സമയത്ത് മലയാള സിനിമയിൽ ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കയറിക്കൂടിയ ഒരു അഭിനയത്രിയാണ് ഹണി റോസ്.
2005-ൽ വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് എന്ന അഭിനയത്രി വരുന്നതെങ്കിലും ശ്രദ്ധനേടിയത് 2012-ന് ശേഷം അഭിനയിച്ച സിനിമകളായിരുന്നു. വി.കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയാണ് ഹണി റോസിന്റെ ജീവിതം മാറ്റിമറിച്ചത്. അതിന് ശേഷം അഞ്ച് സുന്ദരികൾ, ഹോട്ടൽ കാലിഫോർണിയ, താങ്ക് യു തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
വൺ ബൈ ടു എന്ന സിനിമയിൽ ഒരു ലിപ് ലോക്ക് സീനിലും ഹണി റോസ് അഭിനയിച്ചിരുന്നു. പിന്നീട് ദ്വയാർത്ഥ ഹാസ്യങ്ങൾ നിറഞ്ഞിരുന്ന ചങ്ക്സ് എന്ന സിനിമയിലും വ്യത്യസ്തമായ ഒരു കഥാപാത്രം ഹണി റോസ് അവതരിപ്പിച്ചിരുന്നു. മോഹൻലാലിന് ഒപ്പമുള്ള ബിഗ് ബ്രദറാണ് ഹണി റോസിന്റെ അവസാന ചിത്രം. മോഹൻലാലിൻറെ കൂടാതെ തന്നെയുള്ള മോൺസ്റ്റർ ആണ് അടുത്ത റിലീസ് സിനിമ.
കുറച്ച് നാളായി സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്ന ഹണി റോസ് ഇപ്പോഴിതാ തിരിച്ചുവന്നിരിക്കുകയാണ്. ഒരു സ്റ്റൈലിഷ് മേക്കോവർ ഫോട്ടോഷൂട്ട് നടത്തിക്കൊണ്ടാണ് ഹണി തന്റെ വരവ് അറിയിച്ചത്. മുടി മുറിച്ചോ എന്നൊക്കെ ചില ആരാധകർ ചോദിക്കുന്നുണ്ട്. ബെന്നറ്റ് എം വർഗീസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. പ്രിയ കിഷോറിന്റെ അനോകി ഡിസൈൻ ചെയ്ത ഔട്ട്ഫിറ്റ് ധരിച്ചാണ് ഹണിയുടെ ഷൂട്ട്.