‘ഹോളിവുഡ് നടിമാർ മാറി നിൽക്കും!! സ്റ്റൈലിഷ് ലുക്കിൽ ബിഗ് ബോസ് താരം ഋതു മന്ത്ര..’ – വീഡിയോ വൈറൽ

ഇന്ത്യയിൽ തന്നെ ഏറെ ആരാധകരുള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒട്ടുമിക്ക ഭാഷകളിലും അതിന്റെ പതിപ്പുകളും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ബിഗ് ബോസ് ഒരുപാട് പ്രേക്ഷകരുള്ള ഒന്നാണ്. മലയാളം ബിഗ് ബോസിന്റെ നാലാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഏഷ്യാനെറ്റ്, ഹോട്ടസ്റ്റാർ തുടങ്ങിയവയിലാണ് സംപ്രേക്ഷണം നടക്കുന്നത്.

മലയാള ബിഗ് ബോസിന്റെ കഴിഞ്ഞ സീസോണിലൂടെ മലയാളികൾക്ക് പരിചിതമായ മുഖമാണ് ഋതു മന്ത്ര. മോഡലിംഗ് രംഗത്ത് നിന്നുളള ഒരു പ്രതിനിധി പോലെയാണ് ഋതു ഷോയിലേക്ക് എത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ഋതുവിനെ പ്രേക്ഷകർ സ്വീകരിച്ചത്. മത്സരത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഫാൻ ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ വന്ന ഒരാളായിരുന്നു ഋതു മന്ത്ര.

ഒരുപക്ഷേ പ്രേക്ഷകർ വിചാരിച്ച രീതിയിലുള്ള പ്രകടനം ഋതുവിൽ നിന്ന് കാണാൻ സാധിച്ചിരുന്നില്ല. എന്നിരുന്നാലും ആ സീസണിലെ ഫൈനലിസ്റ്റുകളിൽ ഒരാളായി മാറാൻ ഋതുവിന് സാധിക്കുകയും ചെയ്തിരുന്നു. ഋതു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കിംഗ് ലയർ, ഹണി ബീ 2, ഓപ്പറേഷൻ ജാവ തുടങ്ങിയ സിനിമകളിൽ ചെറു റോളുകളിൽ ഋതു അഭിനയിച്ചിട്ടുണ്ട്. അതിമനോഹരമായി പാടുകയും ചെയ്യുന്ന ഒരാളാണ് ഋതു.

ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ഋതുവിന് ഇൻസ്റ്റഗ്രാമിലോക്കെ ഒരുപാട് ആരാധകരെ ലഭിച്ചു. ഇപ്പോഴിതാ ഹോളിവുഡ് നടിമാരെ വെല്ലുന്ന ലുക്കിലുള്ള ഒരു സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുകയാണ് ഋതു മന്ത്ര. ഫോട്ടോഷൂട്ടിന്റെ വീഡിയോ ഋതു ആരാധകർക്ക് ഒപ്പം പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ടയോൻ ജോസഫാണ് വീഡിയോ എടുത്തിരിക്കുന്നത്. മുകേഷ് മുരളിയാണ് മേക്കപ്പ് ചെയ്തത്.