ബോയ് ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അരങ്ങേറി ഇന്ന് കേരളത്തിൽ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് ഹണി റോസ്. ഹണി റോസിന്റെ വീഡിയോസോ ഫോട്ടോസോ ഇല്ലാതെ ഒരു ദിവസം പോലെ മലയാളികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കടന്നുപോവുകയില്ല. എങ്ങും എവിടെയും താരം തന്നെയാണ് തരംഗമായി നിൽകുന്നത്. ഹണി റോസ് വിവിധ ചടങ്ങുകൾ പങ്കെടുക്കുന്നതിന്റെ നിമിഷങ്ങളാണ് ഇവ.
അതെ സമയം ഹണി തന്റെ ക്രിസ്തുമസ് ആഘോഷം വെറൈറ്റി രീതിയിൽ കൊണ്ടുവന്നിരിക്കുകയാണ്. ഹണി റോസ് ചുവപ്പിൽ അതീവ ഗ്ലാമറസ് ലുക്കിൽ നിൽക്കുന്ന ഒരു ഫോട്ടോ ഷൂട്ട് ചെയ്തിരിക്കുകയാണ്. ഈ ക്രിസ്തുമസിൽ സാന്റാ ക്ലോസിനെ വരവേൽക്കാൻ ഹണി റോസ് റെഡിയായി കഴിഞ്ഞു. ചുവപ്പ് ഗൗൺ ധരിച്ച് ആരും കൊതിപ്പിക്കുന്ന ലുക്കിലാണ് ഹണി റോസ് ഈ മനോഹരമായ ഷൂട്ട് ചെയ്തിരിക്കുന്നത്.
ക്രിസ്തുമസ് ട്രീയും ഗിഫ്റ്റ് ബോക്സും ലൈറ്റുകളുമെല്ലാം അണിനിരത്തി കിടിലം ലുക്കിൽ തന്നെയാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. മിസ്രിന്റെ ഖായൽ എന്ന ബ്രാൻഡിന്റെ ഗൗണാണ് ഹണി റോസ് ഇട്ടിരിക്കുന്നത്. ശ്രേഷ്ഠയാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇത് ക്രിസ്തുമസ് ഷൂട്ട് തന്നെയാണോ എന്നും ചിലർ ചോദിച്ചിട്ടുണ്ട്. ചിലർ താരത്തിന് ക്രിസ്തുമസാശംസകളും കമന്റ് ബോക്സിൽ നേർന്നിട്ടുണ്ട്.
സിനിമകളെക്കാൾ ഹണി റോസ് ഈ വർഷം മലയാളികൾ കണ്ടത് പൊതുചടങ്ങുകളിലാണ്. ഈ വർഷം ഹണി അഭിനയിച്ച ഒരു ചിത്രമാണ് റിലീസ് ചെയ്തത്. ആരാധകരെ നേടാൻ സിനിമ ചെയ്യണമെന്ന് നിർബന്ധമില്ലെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുകയാണ്. തെലുങ്കിൽ സൂപ്പർസ്റ്റാറായ ബാലകൃഷ്ണയുടെ സിനിമയാണ് ഹണി റോസിന്റെ ഇനി ഇറങ്ങാനുള്ളത്. അതിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുകയാണ്.
.
View this post on Instagram