‘അമ്പോ!! ഹോട്ട് ലുക്കിൽ നടി അന്ന ബെൻ, കാപ്പ പ്രൊമോഷൻ ഷൂട്ടിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

ഷൈൻ നിഗത്തിന്റെ നായികയായി കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ താരമാണ് നടി അന്ന ബെൻ. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളായ അന്ന അച്ഛന്റെ പേര് പറഞ്ഞ് സിനിമയിലേക്ക് എത്തിയ ഒരാളല്ല. ഓഡിഷനിൽ പങ്കെടുത്ത് വിജയിച്ച് അവസരം നേടിയെടുത്തയാളാണ്. അഭിനയത്തിലും അന്ന ബെൻ അത് തെളിയിക്കുകയും ചെയ്തു.

ഹെലൻ, കപ്പേള, സാറാസ് എന്നിങ്ങനെ ഒന്നിന് പിറകെ ഒന്നായി മികച്ച ഹിറ്റ് സിനിമകളിൽ കൂടി അന്ന നായികയായി വന്നതോടെ സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു താരം. ഈ വർഷം പക്ഷേ അന്നയ്ക്ക് അത്ര നല്ലതായിരുന്നു. നാരദനും നൈറ്റ് ഡ്രൈവും തിയേറ്ററുകളിൽ പരാജയപ്പെട്ടിരുന്നു. പക്ഷേ അന്നയുടെ ഏറ്റവും പുതിയ സിനിമയ്ക്ക് തിയേറ്ററുകളിൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

പൃഥ്വിരാജ്, ആസിഫ് അലി, അപർണ ബാലമുരളി എന്നിവർക്ക് ഒപ്പം വളരെ വ്യത്യസ്തമായ ഒരു വേഷത്തിൽ അന്ന കാപ്പ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഡിസംബർ 22-നാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കടുവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പ. പൃഥ്വിരാജ്, ഷാജി കൈലാസ് കോംബോ കാപ്പയിലൂടെ വീണ്ടും ഹിറ്റ് അടിച്ചിരിക്കുകയാണ്.

കാപ്പ പ്രൊമോഷന്റെ ഭാഗമായി അന്ന ബെൻ ചെയ്ത ഹോട്ട് ലുക്ക് ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. മികച്ച അഭിപ്രായമാണ് ഷൂട്ടിനും ലഭിച്ചിരിക്കുന്നത്. ഇൻഡിഗോ ഡ്രീംസിന്റെ ഔട്ട്.ഫിറ്റിൽ ശ്രുതി മഞ്ജരിയാണ് സ്റ്റൈലിംഗ് ചെയ്തത്. മെറിൻ ജോർജാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. സാറാ മേക്കോവറാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഹോട്ടിയാണല്ലോ എന്നാണ് ആരാധകർ പറയുന്നത്.