17 വർഷത്തോളമായി സിനിമ ജീവിതവുമായി മുന്നോട്ട് പോകുന്ന താരസുന്ദരിയാണ് നടി ഹണി റോസ്. ചെറുതും വലുതുമായ ധാരാളം കഥാപാത്രങ്ങൾ ഹണി റോസ് ചെയ്തിട്ടുണ്ട്. ഹണിയെ പോലെയൊരു താരത്തിന് അന്യഭാഷാ സിനിമകളിൽ കൂടുതൽ തിളങ്ങാൻ കഴിയുന്നയാളാണ്. എങ്കിലും ഹണി റോസ് മലയാളത്തിൽ തന്നെയാണ് തന്റെ ശ്രദ്ധ മുഴുവനും കൊടുത്തത്. ബോയ് ഫ്രണ്ട് ആണ് ഹണിയുടെ ആദ്യ സിനിമ.
ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ് ഹണിയുടെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയത്. അതിന് ശേഷം ഹണി റോസിന് ഗ്ലാമറസ് പരിവേഷമുള്ള വേഷങ്ങൾ ധാരാളമായി ലഭിച്ചു. ഇന്റിമേറ്റ് രംഗങ്ങളിലും ഹണി റോസ് അഭിനയിക്കാൻ മടി കാണിച്ചിരുന്നില്ല. ഹണി റോസിന്റെ സിനിമ കരിയറിലെ ഏറ്റവും മികച്ച വേഷമാണ് ഈ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോൺസ്റ്ററിലൂടെ നടന്നിരിക്കുന്നത്.
ഭാമിനി/റെബേക്ക എന്നീ കഥാപാത്രങ്ങളിലാണ് മോൺസ്റ്ററിൽ ഹണി റോസ് അഭിനയിച്ചത്. സിനിമയ്ക്ക് മോശം അഭിപ്രായമായിരുന്നു ലഭിച്ചിരുന്നതെങ്കിലും ഹണി റോസിന്റെ പ്രകടനത്തെ പലരും പ്രശംസിച്ചിരുന്നു. ഹണി റോസിന്റെ അടുത്തതായി ഇറങ്ങാനുള്ള ചിത്രം തെലുങ്കിലാണ്. നന്ദമൂരി ബാലകൃഷ്ണയുടെ വീര സിംഹ റെഡ്.ഢി എന്ന സിനിമയാണ് ഹണിയുടെ ഇനി വരാനുള്ളത്.
ഉദ്ഘാടന റാണി എന്ന പേരും ഹണിയെ ഇപ്പോൾ ആരാധകർ വിളിക്കുന്നുണ്ട്. അതേസമയം ഹണിയുടെ പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ചുവപ്പ് നിറത്തിലെ ഔട്ട്.ഫിറ്റാണ് ഹണി ധരിച്ചിരിക്കുന്നത്. ബെന്നറ്റ് എം വർഗീസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. അഴക് റാണി എന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റുകൾ നൽകിയിരിക്കുന്നത്.