‘ഗ്ലാമറസ് ആകാൻ ഒരുങ്ങി നടി അപർണ ബാലമുരളി, ഹോട്ട് ലുക്കിൽ തിളങ്ങി താരം..’ – ഫോട്ടോസ് വൈറൽ

കഴിഞ്ഞ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വാങ്ങി പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി അപർണ ബാലമുരളി. ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അപർണ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത് മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിച്ച ശേഷമാണ്. 8 തോട്ടക്കൽ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറി.

തമിഴിൽ തന്നെ 2020-ൽ അഭിനയിച്ച ‘സൂരറൈ പോട്ര്‌’ എന്ന ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രത്തിനാണ് അപർണയ്ക്ക് ദേശീയ അവാർഡ് ലഭിച്ചത്. അപർണ അതുവരെ ചെയ്തതിൽ ഏറ്റവും വ്യത്യസ്തവും കരുത്തുറ്റതുമായ കഥാപാത്രമായിരുന്നു സൂരറൈ പോട്രയിലെ ബൊമ്മി. സൺഡേ ഹോളിഡേ, ബി.ടെക് തുടങ്ങിയ ആസിഫ് അലി സൂപ്പർഹിറ്റ് സിനിമകളിലും അപർണയായിരുന്നു നായിക.

ഇനി ഉത്തരം എന്ന സിനിമയാണ് അപർണയുടെ അവസാനമായി പുറത്തിറങ്ങിയത്. അപർണ തന്നെയാണ് അതിൽ പ്രധാന കഥാപാത്രമായി അഭിനയിച്ചത്. അപർണയുടെ ഒരു മികച്ച പ്രകടനം കൂടി പ്രേക്ഷകർക്ക് കാണാൻ സാധിച്ചിരുന്നു. കാപ്പ, മിണ്ടിയും പറഞ്ഞും, പദ്മിനി തുടങ്ങിയ സിനിമകളാണ് ഇനി അപർണയുടെ പുറത്തിറങ്ങാനുള്ളത്. തന്റെ പുതിയ തമിഴ് സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഓസ്ട്രേലിയയിലാണ് അപർണ.

അപർണ ഗ്ലാമറസ് പരിവേഷത്തിലേക്ക് മാറുകയാണോ എന്ന് ചർച്ച വരികയാണ് ഇപ്പോൾ. അപർണയുടെ പുതിയ ഫോട്ടോഷൂട്ടിൽ താരത്തിനെ ഗ്ലാമറസ് ലുക്കിലാണ് കാണാൻ സാധിക്കുന്നത്. നിഖിത നിരഞ്ജന്റെ സ്റ്റൈലിങ്ങിൽ ശങ്കര നാരായണനാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. വീവർ സ്റ്റോറിയുടെ ഔട്ട്.ഫിറ്റിൽ തിളങ്ങിയ അപർണയെ ഈ മേക്കോവറിൽ മേക്കപ്പ് ചെയ്തത് ഷിബ ഷാജഹാൻ ആണ്.