വിനയൻ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന പുതുമുഖങ്ങളെ നായകനും നായികയുമാക്കി മാറ്റിയ ചിത്രമായിരുന്നു. അതിൽ നായികയായി അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി ഹണി റോസ്. കരിയറിന്റെ തുടക്കത്തിൽ അധികം ശോഭിക്കാൻ ഹണിക്ക് സാധിച്ചിരുന്നില്ല. അന്യഭാഷകളിലേക്ക് പോയി അവിടെ കുറച്ച് സിനിമകൾ ചെയ്തു, 2012-ൽ ട്രിവാൻഡ്രം ലോഡ്ജിലൂടെ ഹണി ശക്തമായ തിരിച്ചുവരവ് നടത്തി.
അധികം ആരും ചെയ്യാൻ മടിക്കുന്ന തരത്തിലുള്ള വേഷമായിരുന്നു ആ സിനിമയിലേത്. പിന്നീട് ഒന്നിന് പിറകെ ഒന്നായി ഹണിയെ തേടി സിനിമകൾ വന്നു. തെലുങ്കിൽ നിന്നും ഹണിക്ക് ഗംഭീര വേഷങ്ങൾ ലഭിച്ചു. കഴിഞ്ഞ വർഷമിറങ്ങിയ റാണി എന്ന ചിത്രത്തിലാണ് അവസാനമായി ഹണിയുടെ റിലീസ് ചെയ്തത്. ഇനി റേച്ചൽ എന്ന ചിത്രമാണ് ഹണിയുടെ റിലീസ് ചെയ്യാനുള്ളത്. ചിത്രീകരണം നടക്കുകയാണ് ഇപ്പോൾ.
ഇതിനിടയിലും ഹണി ഉദ്ഘാടനങ്ങൾ ചെയ്തു മലയാളികൾക്ക് ഇടയിൽ ശ്രദ്ധപിടിച്ചുപറ്റുന്നത്. കേരളത്തിലും പുറത്തും എന്തിന് വിദേശത്ത് വരെ ഹണി ഉദ്ഘാടനങ്ങൾ ചെയ്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ ഇതിന്റെയൊക്കെ ചിത്രങ്ങളും ഹണി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ സ്കൂൾ കാലഘട്ടത്തിലെ ഗ്രൂപ്പ് ഫോട്ടോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഹണി റോസ്. വളരെ ചെറിയ ക്ലാസ്സിലെ ഫോട്ടോയാണ്.
“എന്നെന്നും നിലനിൽക്കുന്ന നിമിഷങ്ങൾ.. നിങ്ങൾക്ക് കഴിയുമെങ്കിൽ എന്നെ പിടിക്കൂ..”, ഇതായിരുന്നു ഹണി റോസ് ചിത്രത്തിന് ഒപ്പം കുറിച്ചത്. വളരെ പെട്ടന്ന് തന്നെ ഹണിയെ ആരാധകർ കണ്ടുപിടിക്കുകയും ചെയ്തു. കുട്ടിഹണി റോസിനെ കണ്ടുപിടിക്കാൻ ആരും അത്ര പാടുപ്പെട്ടില്ല. ടീച്ചറിന് തൊട്ടരികിൽ ബോയ് കട്ട് ചെയ്ത നിൽക്കുന്ന കുട്ടിയാണ് ഹണി റോസ് എന്ന് എല്ലാവരും കണ്ടുപിടിച്ചു. ക്യൂട്ട് എന്നൊക്കെ ആരാധകരിൽ ചിലർ കമന്റും ഇട്ടിട്ടുണ്ട്.