’15 വർഷം മുമ്പ് ഞങ്ങളുടെ വിവാഹം നടന്ന അണ്ണാമലൈയാർ ക്ഷേത്രം! ദർശനം നടത്തി നടി സംഗീത..’ – ഫോട്ടോസ് വൈറൽ

സുരേഷ് ഗോപി നായകനായ ഗംഗോത്രി എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നായികയാണ് നടി സംഗീത. പിന്നീട് തെന്നിന്ത്യയിൽ അറിയപ്പെടുന്ന നടിയായി സംഗീത മാറുകയും ചെയ്തിരുന്നു. 2010 വരെ സിനിമയിൽ വളരെ സജീവമായി നിന്ന ഒരാളാണ് സംഗീത. സമ്മർ ഇൻ ബത്‌ലഹേം, ദീപസ്തംഭം മഹാശ്ചര്യം തുടങ്ങിയ സിനിമകളിലെ വേഷമാണ് സംഗീതയെ മലയാളികൾക്ക് കൂടുതൽ സുപരിചിതയും പ്രിയങ്കരിയുമാക്കി മാറ്റിയത്.

2009-ലായിരുന്നു സംഗീത വിവാഹിതയാകുന്നത്. വിവാഹം ശേഷം സംഗീത വളരെ കുറച്ച് സിനിമകൾ മാത്രം ചെയ്തിട്ടുള്ളൂ. കഴിഞ്ഞ വർഷമിറങ്ങിയ വാരിസ്, തമിഴാരസൻ എന്നീ സിനിമകളിൽ സംഗീത അഭിനയിച്ചിട്ടുണ്ടായിരുന്നു. ടെലിവിഷൻ മേഖലയിൽ സജീവമായി സംഗീതയുണ്ട്. ചെന്നൈ സ്വദേശിനിയാണ് സംഗീത എങ്കിലും മലയാളത്തിലൂടെയാണ് തുടങ്ങുന്നത്. ആദ്യ തമിഴ് ചിത്രം ഷൂട്ട് ചെയ്തതെങ്കിലും റിലീസ് ചെയ്തില്ല.

2009-ലായിരുന്നു സംഗീതയുടെ വിവാഹം. ഗായകനായ കൃഷിനെയാണ് താരം വിവാഹം ചെയ്തത്. ശിവിയ എന്നാണ് ഏക മകളുടെ പേര്. വിവാഹം കഴിഞ്ഞതിന്റെ പതിനഞ്ചാം വിവാഹ വാർഷികത്തിൽ കല്യാണം നടന്ന അണ്ണാമലൈയാർ ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് സംഗീത. “തിരുവണ്ണാമലൈ.. 15 വർഷം മുമ്പ് എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ ഞങ്ങൾ ജീവിതം ആരംഭിച്ച അണ്ണാമലയാർ ക്ഷേത്രം.

ഞങ്ങളുടെ വാർഷിക ദിനത്തിൽ ഈ സ്ഥലം വീണ്ടും സന്ദർശിക്കാനുള്ള ഒരു ദിവ്യാനുഭൂതി ഒപ്പം എന്നേക്കും ഒരുമിച്ചു നിൽക്കാനുള്ള ഒരു കാരണം കണ്ടെത്താൻ ഞങ്ങളെ പ്രേരിപ്പിച്ചതിന് ദൈവത്തിന് നന്ദി..”, സംഗീത അവിടെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകൾ ഇട്ടത്. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെയെന്നും വിവാഹ വാർഷിക ആശംസകൾ നേർന്നും ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്.