‘ഖത്തർ മലയാളികളെ ഇളക്കി മറിച്ച് നടി ഹണി റോസ്, ഉദ്‌ഘാടന വേദിയിൽ തിളങ്ങി താരം..’ – വീഡിയോ വൈറൽ

ഇപ്പോൾ ഉദ്‌ഘാടനം എന്ന് കേട്ട് കഴിഞ്ഞാൽ ഉടൻ തന്നെ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്ന മുഖം ആയിരിക്കും നടി ഹണി റോസ്. ഈ അടുത്തിടെ ഹണി റോസ് എത്തിയ പല ഉദ്‌ഘാടന ചടങ്ങുകളുടെയും വീഡിയോസ് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. മലയാളികളുടെ സ്വന്തം സണ്ണി ലിയോ.ൺ എന്ന പേരുപോലും ഹണി റോസിന് ഇതിനോടകം വീണു കഴിഞ്ഞിട്ടുമുണ്ട്.

പാലക്കാട് സ്കൈ ഡൈൻ റെസ്റ്റോറന്റ് ഉദ്‌ഘാടനത്തിന് ഹണി റോസ് എത്തിയതിന്റെ ചിത്രങ്ങളും വീഡിയോസും കഴിഞ്ഞ ദിവസമാണ് ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ അത് കഴിഞ്ഞ ഉടൻ തന്നെ ഖത്തറിലേക്ക് പറന്നിരിക്കുകയാണ് താരമെന്ന് പുതിയ വീഡിയോ വന്നതിലൂടെ വ്യക്തമായിരിക്കുന്നത്. ഖത്തറിൽ ഒരു ജിം ഉദ്‌ഘാടനം ചെയ്യാൻ എത്തിയതയായിരുന്നു ഹണി റോസ്.

ഹണി റോസിനെ കൂടാതെ നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർ, ശ്രീനാഥ് ഭാസി എന്നിവരും ഒപ്പമുണ്ടായിരുന്നു. കൂളിംഗ് ഗ്ലാസ് വച്ച് കട്ട സ്റ്റൈലിഷ് ലുക്കിൽ എത്തിയ ഹണി റോസ് അവിടെ തടിച്ചുകൂടിയ ആളുകളെ ഇളക്കിമറിക്കുകയും ചെയ്തു. ‘ഈ അത്ഭുതകരമായ സ്വീകരണത്തിന് ഖത്തറിന് നന്ദി..”, എന്ന് കുറിച്ചുകൊണ്ട് ഹണി റോസ് തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

എട്ട് വർഷങ്ങൾക്ക് ശേഷം തമിഴിൽ തിരിച്ചുവന്ന ‘പട്ടംപൂച്ചി’ എന്ന സിനിമയാണ് അവസാനമായി ഇറങ്ങിയത്. അതെ സമയം ഹണി റോസിന്റെ ബിഗ് ബ്രദർ കഴിഞ്ഞ് മലയാള സിനിമകൾ ഒന്നും ഇറങ്ങിയിട്ടില്ല. മോഹൻലാൽ നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്ററാണ് ഇറങ്ങാനുള്ളത്. ഇത് കൂടാതെ നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ തെലുങ്ക് ചിത്രത്തിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.