സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ച് നാളുകളായി തരംഗമായി കൊണ്ടിരിക്കുന്ന പേരുകളിൽ ഒന്നാണ് നടി ഹണി റോസിന്റേത്. മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായ ഹണി റോസ് എങ്കിൽ അഭിനയമായി ബന്ധപ്പെട്ടോ തന്റെ പുതിയ സിനിമകളായി ബന്ധപ്പെട്ടോ ഒന്നുമല്ല വൈറലായി നിൽക്കുന്നത്. നിരവധി കടകളുടെയും വസ്ത്രാലയങ്ങളുടെയും ഉദ്‌ഘാടനങ്ങളിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ലുക്കാണ് ശ്രദ്ധനേടുന്നത്.
അക്വാറിയം എന്ന സിനിമയാണ് ഹണി റോസിന്റെ അവസാനമായി പുറത്തിറങ്ങിയത്. മോഹൻലാൽ നായകനായ മോൺസ്റ്റർ, തെലുങ്ക് സൂപ്പർസ്റ്റാർ നന്ദമൂരി ബാലകൃഷ്ണയ്ക്ക് ഒപ്പമുള്ള ചിത്രവുമാണ് ഹണി റോസിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള സിനിമകൾ. ഈ അടുത്തിടെ ശ്രീകണ്ഠൻ നായരുടെ ഫ്ലാവേഴ്സ് ഒരു കോടിയിൽ ഹണി റോസ് മത്സരാർത്ഥിയായി പങ്കെടുത്തിരുന്നു.
ആ ഷോയിൽ പങ്കെടുത്തപ്പോൾ തന്റെ ജീവിതത്തിലെ പല കാര്യങ്ങളും ഹണി റോസ് വെളിപ്പെടുത്തിയിരുന്നു. ഹണി റോസ് ഉദ്‌ഘാടന ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുമ്പോൾ അവിടെ ആളുകൾ തടിച്ചുകൂടുകയും താരം അവരെ കൈയിലെടുക്കുകയും ചെയ്യാറുണ്ട്. ഏറ്റവും ഒടുവിലായി ഹണി റോസ് എത്തിയിരുന്നത് ചാലക്കുടിയിൽ ആയിരുന്നു. അവിടെ എത്തിയപ്പോഴുള്ള വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ അതെ വേഷത്തിലുള്ള ഒരു ഫോട്ടോഷൂട്ട് തന്റെ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഹണി റോസ് ഇപ്പോൾ. ഒരു ആനയുടെ ശില്പത്തിന്റെ അരികിൽ സാരിയിൽ ഏഴഴകുമായി തിളങ്ങിയിരിക്കുന്ന ഹണി റോസിന്റെ ചിത്രങ്ങളാണ് ഇവ. ബെന്നറ്റ് എം വർഗീസാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. താനിത് ഡിസൈൻസാണ് ഹണിയുടെ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്.